Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാംദേവിന്‍റെ കൊറോണ...

രാംദേവിന്‍റെ കൊറോണ മരുന്നിന്​ അംഗീകാരം നൽകില്ലെന്ന്​ മഹാരാഷ്​ട്ര

text_fields
bookmark_border
രാംദേവിന്‍റെ കൊറോണ മരുന്നിന്​ അംഗീകാരം നൽകില്ലെന്ന്​ മഹാരാഷ്​ട്ര
cancel

മുംബൈ: ബാബ രാംദേവിന്‍റെ ഉടമസ്ഥതയിലുള്ള പതഞ്​ജലി ഗ്രൂപ്പ്​ പുറത്തിറക്കിയ കോവിഡ്​ മരുന്നിന്‍റെ വിൽപന അനുവദിക്കില്ലെന്ന്​ മഹാരാഷ്​ട്ര സർക്കാർ. ആഭ്യന്തര മന്ത്രി അനിൽ ദേശ്​മുഖാണ്​ ഇക്കാര്യം അറിയിച്ചത്​. കൃത്യമായ അനുമതിയില്ലാതെ മരുന്നിന്‍റെ വിൽപന അനുവദിക്കാനാവില്ലെന്നാണ്​ മഹാരാഷ്​ട്ര സർക്കാറിന്‍റെ നിലപാട്​.

പതഞ്​ജലിയുടെ ​കോവിഡ്​ മരുന്നായ കൊറോണിലിന്‍റെ ആധികാരികതയെ കുറിച്ച്​ ഐ.എം.എ ആശങ്കയറിയിച്ച കാര്യവും ട്വീറ്റിൽ മന്ത്രി ചൂണ്ടിക്കാട്ടുന്നുണ്ട്​. ലോകാരോഗ്യ സംഘടന, ഐ.എം.എ തുടങ്ങിയ സംഘടനകളുടെ അംഗീകാരമില്ലാതെ മരുന്നിന്​ അനുമതി നൽകാനാവില്ലെന്നും മന്ത്രി ട്വീറ്റിൽ വ്യക്​തമാക്കി.

കേന്ദ്രമന്ത്രി ഹർഷ വർധൻ ഉൾപ്പടെയുള്ളവർ ബാബ രാംദേവിന്‍റെ കോവിഡ്​ മരുന്നായ കൊറോണിലിനെ പിന്തുണച്ച്​ രംഗത്തെത്തിയിരുന്നു. ലോകാരോഗ്യ സംഘടന ഉൾപ്പടെയുള്ളവരുടെ അംഗീകാരം കൊറോണിലിന്​ ഉണ്ടെന്ന്​ രാംദേവ്​ അവകാശപ്പെട്ടതിന്​ പിന്നാലെയായിരുന്നു ഹർഷവർധന്‍റെ പിന്തുണ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:patanjalicoronil
News Summary - Won’t allow sale of Patanjali’s Covid medicine ‘Coronil’, says Maharashtra Home Minister
Next Story