വനിതാ സംവരണം നടപ്പാക്കണം; ബി.ജെ.പി ആസ്ഥാനത്തേക്ക് മഹിളാ കോൺഗ്രസ് മാർച്ച്
text_fieldsമഹിള കോൺഗ്രസ് പ്രവർത്തകർ ന്യൂഡൽഹിയിൽ ബി.ജെ.പി ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച്
ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബിൽ വനിത ബിൽ ആക്കി കബളിപ്പിക്കാതെ ലോക്സഭയിൽ നിലവിലുള്ള 543 സീറ്റുകളിൽ വനിതാ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് പ്രവർത്തകർ ന്യൂഡൽഹിയിൽ ബി.ജെ.പി ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. മണ്ഡല പുനർനിർണയ ബിൽ പരാജയപ്പെടുത്തിയതിനെതിരെ ബി.ജെ.പി മഹിള മോർച്ചക്ക് കീഴിൽ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ മാർച്ച് നടത്തിയതിന് മറുപടിയായി കൂടിയായിരുന്നു ദീൻ ദയാൽ ഉപാധ്യായ മാർഗിലെ ബി.ജെ.പി കേന്ദ്ര ആസ്ഥാനത്തേക്കുള്ള മഹിള കോൺഗ്രസ് മാർച്ച്. പൊലീസ് തടഞ്ഞതിനെ തുടർന്ന് മഹിള കോൺഗ്രസ് ബി.ജെ.പി ആസ്ഥാത്തിന് മുന്നിൽ മോദിയുടെ കോലം കത്തിക്കുകയും ചെയ്തു. കോൺഗ്രസ് ആസ്ഥാനത്ത് പാർട്ടി വക്താവ് സുപ്രിയ ശ്രീനാറ്റെ നടത്തിയ വാർത്തസമ്മേളനത്തിലും 543 സീറ്റുകളിൽ വനിതാ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

