Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിലവിലുള്ള സീറ്റിൽ...

നിലവിലുള്ള സീറ്റിൽ വനിതാ സംവരണം വേണം, അല്ലാത്തപക്ഷം എതിർത്ത് വോട്ട് ചെയ്യുമെന്ന് കെ.സി. വേണുഗോപാൽ

text_fields
bookmark_border
k c venugopal
cancel

ന്യൂഡൽഹി: നിലവിലുള്ള സീറ്റിൽ വനിതാ സംവരണം വേണമെന്നും അല്ലാത്തപക്ഷം എതിർത്ത് വോട്ട് ചെയ്യുമെന്നും കെ.സി. വേണുഗോപാൽ എം.പി. പറഞ്ഞു. നിലവിലുള്ള 543 സീറ്റുകളിൽ വനിതാ സംവരണം നടപ്പാക്കുന്നതിനെ എതിർക്കില്ല. ഭരണഘടന (131-ാം ഭേദഗതി) ബിൽ പിൻവലിക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു. സർവകക്ഷിയോഗം വിളിച്ച് ഭരണഘടനാ ഭേദഗതി പിൻവലിക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.

1971ലെ ​സെ​ൻ​സ​സ് അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​ലൂ​ടെ നി​ശ്ച​യി​ച്ച നി​ല​വി​ലു​ള്ള 543 ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ൽ 33 ശ​ത​മാ​നം വ​നി​ത​ക​ൾ​ക്ക് സം​വ​ര​ണം ന​ൽ​കു​ക​യാ​ണ് ​വേ​ണ്ട​തെ​ന്നും നി​ല​വി​ലു​ള്ള ഘ​ട​ന​യി​ൽ ഒ​രു മാ​റ്റ​വും വ​രു​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും എ.​​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പ്രി​യ​ങ്ക ഗാ​ന്ധി, കെ.​സി വേ​ണു​ഗോ​പാ​ൽ, കോ​ൺ​ഗ്ര​സ് നേ​താ​വ് മ​നീ​ഷ് തി​വാ​രി തു​ട​ങ്ങി​യ​വ​ർ വ്യ​ക്ത​മാ​ക്കി. ​ അതേസമയം, ജാ​തി ​സെ​ൻ​സ​സ് പൂ​ർ​ത്തി​യാ​ക്കി വ​നി​താ സം​വ​ര​ണ​ത്തി​നു​ള്ളി​ൽ മു​സ്‍ലിം വ​നി​ത​ക​ൾ​ക്കും പി​ന്നാ​ക്ക വ​നി​ത​ക​ൾ​ക്കും സം​വ​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്ന​താ​ണ് സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി​യു​ടെ നി​ല​പാ​ടെ​ന്നും ബി​ല്ലി​നെ എ​തി​ർ​ക്കു​മെ​ന്നും സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ അ​ഖി​ലേ​ഷ് യാ​ദ​വും ധ​ർ​മേ​ന്ദ്ര യാ​ദ​വും വ്യ​ക്ത​മാ​ക്കി. ബി​ല്ലു​ക​ളു​ടെ അ​വ​ത​ര​ണ​ത്തെ ത​ന്നെ ച​ട്ട​ങ്ങ​ളു​ദ്ധ​രി​ച്ച് ​പ്രതിപക്ഷാംഗങ്ങൾ എ​തി​ർ​ത്തു​വെ​ങ്കി​ലും കീ​ഴ​്വ​ഴ​ക്ക​ങ്ങ​ൾ പ്ര​കാ​രം അ​വ​ത​ര​ണ​ത്തി​ന് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​വാ​ദി​ച്ചു.

ഈ ​വാ​ദം സ്പീ​ക്ക​ർ ഓം ​ബി​ർ​ള അം​ഗീ​ക​രി​ച്ച​തോ​ടെ, ബി​ൽ അ​വ​ത​ര​ണ​ത്തി​ന് സ​ഭ​യു​ടെ അ​നു​മ​തി​ക്കാ​യി വോ​ട്ടെ​​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന് അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി​യാ​ണ് ആ​ദ്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് മ​റ്റു പ്ര​തി​പ​ക്ഷ എം.​പി​മാ​രും ഇ​തേ ആ​വ​​ശ്യ​മു​ന്ന​യി​ച്ച​തോ​ടെ വോ​ട്ടി​നി​ടു​ക​യാ​യി​രു​ന്നു.തു​ട​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണ​പ​ക്ഷ​വും സോ​ണി​യാ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​പ​ക്ഷ​വും ത​മ്മി​ലു​ള്ള വാ​ദ പ്ര​തി​വാ​ദ​ത്തി​ന് സ​ഭ സാ​ക്ഷ്യം വ​ഹി​ച്ചു.

മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം: വനിതാ ബിൽ പാസാക്കാൻ കേ​​ന്ദ്രസർക്കാറിന് അംഗബലമില്ല

ന്യൂഡൽഹി: വനിതാ സംവരണത്തിനുള്ള ബില്ലുകൾ പാസാക്കാ​​നൊരുങ്ങിയ എൻ.ഡി.എക്ക് തുടക്കത്തി​ലെ കല്ലുകടി. ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം പാർലമെന്റിലില്ലാത്തതാണ് വെല്ലുവിളിയാകുന്നത്. അതിനാൽ പ്രതിപക്ഷം പിന്തുണക്കുകയോ ചില കക്ഷികൾ വിട്ടുനിൽക്കുകയോ ചെയ്യാതെ ബില്ലുകൾ പാസാക്കാൻ കഴിയില്ല. ഭൂരിപക്ഷം ഉണ്ടാക്കാൻ കിണഞ്ഞ് ശ്രമിക്കുകയാണ് കേന്ദ്രസർക്കാർ. ഭരണഘടനാ ബില്ലുകൾ പാസാക്കാൻ ഹാജരായി വോട്ട് ചെയ്യുന്നവരുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചിരിക്കണം.

നിലവിലെ സാഹചര്യത്തിൽ ലോക്‌സഭയിൽ മുഴുവൻ പേരും ഹാജരായി വോട്ടുചെയ്താൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 360 സീറ്റുകൾ വേണം. ലോക്‌സഭയിൽ എൻ.ഡി.എക്ക് 293 അംഗങ്ങളാണുള്ളത്. അതായത് 54 ശതമാനം. പ്രതിപക്ഷത്തിന് 233 സീറ്റുകളും. ഏഴ് പേർ സ്വതന്ത്രരും ഏഴ് പേർ വൈ.എസ്.ആർ. കോൺഗ്രസ്, മജ്‌ലിസ് പാർട്ടി, ശിരോമണി അകാലിദൾ എന്നിവയിലുൾപ്പെട്ടവരാണ്. ഇവരാകട്ടെ, ഇതുവരെ ബില്ലിന് പിന്തുണയറിയിച്ചിട്ടില്ല. എന്നാൽ, ലോക്‌സഭയിലെ രണ്ട് വലിയ പ്രതിപക്ഷ പാർട്ടികളെങ്കിലും വോട്ടിങ്ങിൽനിന്ന് വിട്ടുനിൽക്കുന്ന സാഹചര്യമുണ്ടായാൽ എൻ.ഡി.എക്ക് ബില്ല് പാസാക്കാൻ സാധ്യതയൊരുങ്ങും. സമാജ് വാദി പാർട്ടി (37), തൃണമൂൽ കോൺഗ്രസ് (28), ഡി.എം.കെ (22) എന്നിവയിൽ ഏതെങ്കിലും രണ്ട് പാർട്ടികൾ വിട്ടുനിന്നാൽ സർക്കാരിന് എളുപ്പമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K C VenugopalWomen's Reservation
News Summary - women's reservation bill k c venugopal
Next Story