Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വനിത സംവരണ ബിൽ: മഹത്തായ ചുവടുവെപ്പെന്ന് മെഹബൂബ മുഫ്തി
text_fieldsbookmark_border
ശ്രീനഗർ: വനിതാ സംവരണ ബില്ലിന് പാർലമെന്റിൽ ചർച്ചയ്ക്ക് അനുമതി നൽകാനുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) മേധാവി മെഹബൂബ മുഫ്തി.
പരുക്കൻ പുരുഷ രാഷ്ട്രീയ ഭൂപ്രകൃതിയിലൂടെ സഞ്ചരിക്കുമ്പോൾ വനിതാ സംവരണ ബിൽ യാഥാർത്ഥ്യമാകുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ജനസംഖ്യയുടെ പകുതിയോളം വരുന്നുണ്ടെങ്കിലും, നമുക്ക് പ്രാതിനിധ്യം കുറവാണ്. ഇതൊരു മഹത്തായ ചുവടുവെപ്പാണ്. മെഹബൂബ മുഫ്തി എക്സിൽ കുറിച്ചു.
തിങ്കളാഴ്ച നടന്ന കേന്ദ്ര മന്ത്രിസഭാ യോഗം ബില്ലിന് അംഗീകാരം നൽകിയിരുന്നു. ലോക്സഭയിലും സംസ്ഥാന നിയമനിർമ്മാണ സഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്ന ബിൽ ചൊവ്വാഴ്ച പാർലമെന്റ് പരിഗണിക്കും. ബുധനാഴ്ച ബിൽ ലോക്സഭയിൽ പാസാക്കുകയും വ്യാഴാഴ്ച രാജ്യ സഭയിൽ ചർച്ചക്ക് ഇടുകയും ചെയ്യും.
Next Story

