ബിൽകീസ് ദാദിക്ക് വനിത സംഘടനകളുടെ അനുമോദനം
text_fieldsന്യൂഡൽഹി: ടൈം മാഗസിൻ പുറത്തുവിട്ട, 2020ൽ ലോകത്തെ സ്വാധീനിച്ച 100 പേരിൽ ഉൾപ്പെട്ട ശാഹീൻ ബാഗിലെ ബിൽകീസ് ദാദിക്ക് ഡൽഹിയിൽ വിവിധ വനിത സംഘടനകളുടെ അനുമോദനം. ഇേപ്പാൾ നമ്മുടെ സമരം കോവിഡിന് എതിരെയാണെന്നും അതു കഴിഞ്ഞാൽ സി.എ.എക്കും എൻ.ആർ.സിക്കെതിരെയും ആയിരിക്കുെമന്നും ചടങ്ങിൽ സംസാരിച്ച ബിൽകീസ് പറഞ്ഞു.
രാജ്യം നമ്മുടേതാണ്. നമ്മൾ ശബ്ദം ഉയർത്തുകേയാ വീടിന് പുറത്തിറങ്ങുകയോ ചെയ്തില്ലെങ്കിൽ നമ്മുടെ പ്രശ്നം സർക്കാർ അറിയില്ലെന്നും അവർ വ്യക്തമാക്കി.
ചൊവ്വാഴ്ച പ്രസ്ക്ലബ് ഓഫ് ഇന്ത്യയിൽ നടന്ന ചടങ്ങിൽ പ്ലാനിങ് കമീഷൻ മുൻ അംഗം സെയ്ദ ഹമീദ്, എൻ.എഫ്.െഎ.ഡബ്ല്യു ജനറൽ സെക്രട്ടറി ആനി രാജ, മാധ്യമപ്രവർത്തക ഭാഷ സിങ്, പൂനം ബത്ര, വാനി സുബ്രമണ്യൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

