Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ​നി​താ ബി​ൽ...

വ​നി​താ ബി​ൽ ഭേ​ദ​ഗ​തി: സമ്മർദം ശക്തമാക്കാൻ സ​മ്മേളനവുമായി മോദി

text_fields
bookmark_border
വ​നി​താ ബി​ൽ ഭേ​ദ​ഗ​തി: സമ്മർദം ശക്തമാക്കാൻ സ​മ്മേളനവുമായി മോദി
cancel

ന്യൂ​ഡ​ൽ​ഹി: മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ല​ക്ഷ്യ​മി​ട്ടു​ള്ള​തെ​ന്ന ആ​ക്ഷേ​പം നേ​രി​ടു​ന്ന വ​നി​താ ബി​ൽ ഭേ​ദ​ഗ​തി പാ​സാ​ക്കി​യെ​ടു​ക്കാ​ൻ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്റെ ആ​വ​ർ​ത്തി​ച്ചു​ള്ള ആ​വ​ശ്യം ത​ള്ളി, സ​മ്മ​ർ​ദം ശ​ക്ത​മാ​ക്കാ​ൻ ‘നാ​രീ ശ​ക്തി വ​ന്ദ​ൻ സ​​മ്മേ​ള​നം’ ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​​ന്ദ്ര മോ​ദി.

ത​മി​ഴ്നാ​ട്ടി​ലും പ​ശ്ചി​മ ബം​ഗാ​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം കൊ​ടു​മ്പി​രി ക്കൊ​ള്ളു​ന്ന സ​മ​യ​ത്ത് മോ​ദി​ക്ക് രാ​ഷ്ട്രീ​യ ല​ക്ഷ്യം മാ​ത്ര​മാ​​ണെ​ന്ന് സോ​ണി​യ ഗാ​ന്ധി വി​ർ​ശി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സ​മ്മേ​ള​നം. പ​ഞ്ചാ​യ​ത്തി​രാ​ജ് സ്ഥാ​പ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലെ വ​നി​താ നേ​തൃ​ത്വ​ത്തി​ന്റെ ശ്ര​ദ്ധേ​യ​മാ​യ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണെ​ന്ന് സ​മ്മേ​ള​ന​ത്തി​ൽ മോ​ദി പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ സ്ത്രീ ​ശ​ക്തി വ​ലി​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും സ​ർ​ക്കാ​ർ എ​ല്ലാ മേ​ഖ​ല​ക​ളി​ലും സ്ത്രീ​ക​ളെ പി​ന്തു​ണ​ക്കു​ന്നു​ണ്ടെ​ന്നും മോ​ദി പ​റ​ഞ്ഞു. പു​രു​ഷ​ന്മാ​ർ​ക്ക് ആ​ധി​പ​ത്യ​മു​ണ്ടാ​യി​രു​ന്ന മേ​ഖ​ല​ക​ളി​ൽ ​പോ​ലും സ്ത്രീ​ക​ൾ ശ​ക്തി​തെ​ളി​യി​ച്ചു​വെ​ന്നും അ​വ​സ​ര​ങ്ങ​ൾ വി​പു​ല​​പ്പെ​ടു​ത്തി അ​വ​രെ ഇ​നി​യും ശാ​ക്തീ​ക​രി​ക്കാ​ൻ എ​ല്ലാ​വ​രും ഒ​രു​മി​ക്ക​ണ​മെ​ന്നും മോ​ദി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Modi Govwomens reservationBJP
News Summary - Women's Bill: Modi holds conference to intensify pressure
Next Story