Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവനിത ബില്ലിന്റെ പേരിൽ...

വനിത ബില്ലിന്റെ പേരിൽ ലിപ്സ്റ്റിക്കിട്ട, തലമുടി മുറിച്ച സ്ത്രീകൾ മുന്നോട്ട് വരും -ആർ.ജെ.ഡി നേതാവിന്റെ പരാമർശം വിവാദമായി

text_fields
bookmark_border
Women with lipsticks and RJD leader under fire for sexist remark
cancel

ന്യൂഡൽഹി: വനിത ബില്ലിന്റെ പേരിൽ മുതിർന്ന ആർ.ജെ.ഡി നേതാവ് അബ്ദുൾ ബാരി നടത്തിയ സ്ത്രീ വിരുദ്ധ പരാമർശം വിവാദത്തിൽ. ഈ മാസാദ്യം പാർലമെന്റിൽ പാസാക്കിയ വനിത ബില്ലിന്റെ പേരിൽ ലിപ്സ്റ്റിക്കും ​കട്ട് ചെയ്ത മുടിയുമായി സ്ത്രീകൾ മുന്നോട്ട് വരുമെന്നാണ് ആർ.ജെ.ഡി നേതാവ് പറഞ്ഞത്. ബിഹാറിലെ മുസാഫർപൂരിൽ ഒരു പരിപാടിയിൽ സംസാരിക്കവെയായിരുന്നു സിദ്ദിഖിയുടെ പരാമർശം.

അതേസമയം, തന്റെ പാർട്ടി ബില്ലിനെ പിന്തുണക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ബില്ലിന്റെ വിമർശകനാണി​ദ്ദേഹം. ഒ.ബി.സി സ്ത്രീകൾക്കായി വനിത ബില്ലിൽ സംവരണം വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഗ്രാമീണർ പ​ങ്കെടുത്ത റാലിയിൽ അവർക്ക് എളുപ്പം മനസിലാകുന്ന ഭാഷയാണ് താൻ ഉപയോഗിച്ചതെന്നായിരുന്നു പരാമർശത്തെ കുറിച്ച് സിദ്ധീഖ് പ്രതികരിച്ചത്.

ഈ പരാമർശം ആർ.ജെ.ഡി നേതാവിന്റെ മാനസികാവസ്ഥയാണ് കാണിക്കുന്നതെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ കൗശൽ കിഷോർ ​ആരോപിച്ചു. ഇത്തരം പ്രസ്താവനകൾ സ്ത്രീകളെ വേദനിപ്പിക്കുമെന്ന് രാജ്യ സഭ എം.പി മഹുവ മാജി മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RJDsexist remark
News Summary - Women with lipsticks and RJD leader under fire for sexist remark
Next Story