Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപി.എസ്​.സി പ്രിലിമിനറി...

പി.എസ്​.സി പ്രിലിമിനറി പരീക്ഷ വിജയിക്കുന്ന വനിതകൾക്ക്​ ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്​ ഈ സംസ്​ഥാനം

text_fields
bookmark_border
bihar women incentive
cancel
camera_alt

representational image

ന്യൂഡൽഹി: സർക്കാർ സർവീസുകളിലേക്ക്​ നടത്തുന്ന മത്സര പരീക്ഷകളുടെ പ്രിലിമിനറി പരീക്ഷ (പ്രാഥമിക ഘട്ടം) വിജയിക്കുന്ന ജനറൽ വിഭാഗത്തിലെ വനിതകൾക്ക്​ പ്രോത്സാഹനമായി ലക്ഷം രൂപ നൽകാൻ തീരുമാനവുമായി ബിഹാർ സർക്കാർ.

വനിത-ശിശു വികസന കോർപറേഷനാണ്​ ​മെയിൻ പരീക്ഷക്ക്​ യോഗ്യത നേടിയ ഉദ്യോഗാർഥികൾക്ക്​ തുക നൽകുന്നത്​. മെയിൻ പരീക്ഷ, അഭിമുഖം എന്നിവക്ക്​ ഒരുങ്ങാൻ വേണ്ടിയാണ്​ തുക അനുവദിക്കുന്നത്​. യു.പി.എസ്​.സി, ബി.പി.എസ്​.സി പരീക്ഷകളിൽ മികച്ച പ്രകടനം നടത്തുന്നതിനായി വനിത ഉദ്യോഗാർഥികളെ പ്രചോദിപ്പിക്കാൻ വേണ്ടിയാണ്​ പദ്ധതിയെന്ന്​ ഡബ്ല്യു.സി.ഡി.സി എം.ഡി ഹർജോത്​ കൗർ ബംഹാര പറഞ്ഞു. 2021ൽ നടത്തിയ പരീക്ഷകളിൽ വിജയിച്ചവർക്ക്​ അപേക്ഷിക്കാം.

നിലവിൽ സിവിൽ സർവീസ്​ പരീക്ഷ പ്രോത്സാഹന പദ്ധതികളുടെയോ ഗ്രാന്‍റുകളുടെയോ ഗുണഭോക്താക്കളായവർക്ക്​ അപേക്ഷിക്കാനാവില്ല. മുമ്പ്​ എസ്​.സി/എസ്​.ടി, ഒ.ബി.സി വിഭാഗക്കാർക്ക്​ ഇത്തരത്തിൽ പ്രോത്സാഹനം നൽകിയിരുന്നു. ഇപ്പോൾ പദ്ധതി ബാക്കി വനിത ഉദ്യോഗാർഥികളിലേക്ക്​​ കൂടി ദീർഘിപ്പിക്കുകയായിരുന്നു.

തുക നേരിട്ട്​ ഉദ്യോഗാർഥിയുടെ ബാങ്ക്​ അക്കൗണ്ടിലേക്ക്​ നിക്ഷേപിക്കും. ഡിസംബർ മൂന്ന്​ വരെയാണ്​ അപേക്ഷ സ്വീകരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UPSC Examincentives
News Summary - women will receive one lakh rupees incentive for clearing UPSC, BPSC prelims exams in this state
Next Story