വനിതാ ദിനത്തിൽ തെൻറ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വനിതകൾക്കായി വിട്ടുകൊടുക്കുമെന്ന് നരേന്ദ്ര മോദി
text_fieldsന്യൂഡൽഹി: വരുന്ന വനിതാ ദിനത്തിൽ തെൻറ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വനിതകൾക്കായി വിട്ടു കൊടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ഉപേക്ഷിക്കുന്നുവെന്ന രൂപത്തിൽ തിങ്കളാഴ്ച രാത്രി മോദി പുറത്തുവിട്ട ട്വീറ്റ് വലിയ ചർച്ചകൾക്കും ആശയകുഴപ്പങ്ങൾക്കും ഇടയാക്കിയ സാഹചര്യത്തിലാണ് മോദിയുടെ പുതിയ ട്വീറ്റ്.
പ്രചോദിപ്പിക്കാനാകുന്ന സ്ത്രീകൾക്കായി വനിതാ ദിനത്തിൽ തെൻറ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ കൈമാറുമെന്ന ട്വീറ്റ് ചൊവ്വാഴ്ച ഉച്ചയോടെയാണ് മോദിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് പുറത്ത് വിട്ടത്. അത്തരം കഥകൾ വനിതകളോ അവരെ അറിയുന്നവരോ പ്രത്യേക ഹാഷ്ടാഗിൽ പങ്കിടാനാണ് ആഹ്വാനം. അടുത്ത ഞായറാഴ്ചയാണ് വനിതാ ദിനം.
അടുത്ത ഞായറാഴ്ചയോടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ ഉപേക്ഷിക്കുന്നു എന്നായിരുന്നു ഇന്നലെ പുറത്ത് വിട്ട ട്വീറ്റ്. ഇത് വ്യാപകമായ ചർച്ചക്കാണ് ഇടയാക്കിയത്. പരിഹാസവുമായി രാഹുൽ ഗാന്ധിയടക്കം ട്വീറ്റ് ചെയ്തിരുന്നു. മോദി അക്കൗണ്ടുകൾ ഉപേക്ഷിക്കുന്നതിനെതിരെ അണികളും ശക്തമായി രംഗത്തെത്തിയിരുന്നു.
This Women's Day, I will give away my social media accounts to women whose life & work inspire us. This will help them ignite motivation in millions.
— Narendra Modi (@narendramodi) March 3, 2020
Are you such a woman or do you know such inspiring women? Share such stories using #SheInspiresUs. pic.twitter.com/CnuvmFAKEu
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.