കംപാർട്മെന്‍റിനുള്ളിലേക്ക് പുരുഷ യാത്രക്കാർ ഇരച്ചു കയറി തല്ലുണ്ടാക്കി; രക്ഷപ്പെടാൻ ശുചി മുറിയിൽ കയറി കുടുങ്ങി യാത്രക്കാരി; വിഡിയോ
text_fieldsപട്ന: ട്രെയിനിനുള്ളിൽ പുരുഷ യാത്രക്കാരുടെ ഉന്തിലും തള്ളിലും പെട്ട് രക്ഷ നേടാൻ ശുചിമുറിയിൽ അഭയം നേടിയ യാത്രക്കാരി അതിനുള്ളിൽ കുടുങ്ങി. സ്റ്റേഷൻ എത്തിയിട്ടും ഇറങ്ങാൻ കഴിയാതെ വന്നതോടെ യുവതി റെയിൽ വേ ഹെൽപ്പ് ലൈനിൽ സഹായം അഭ്യർഥിക്കുകയായിരുന്നു. ഒടുവിൽ അധികൃതരെത്തി യുവതിയെ വാതിൽ തുറന്ന് രക്ഷിക്കുകയും ചെയ്തു. ബിഹാറിലാണ് സംഭവം.
സാമൂഹ്യമാധ്യമമായ എക്സിൽ ശുചിമുറിക്കുള്ളിൽ നിന്ന് യുവതി ചിത്രീകരിച്ച ദൃശ്യങ്ങളും പങ്കുവെച്ചിരിക്കുകയാണിപ്പോൾ. "ഒറ്റക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു ഞാൻ. കൈതർ ജങ്ഷനിലെത്തിയ സമയത്ത് 30ഓളം വരുന്ന പുരുഷൻമാർ കംപാർട്മെന്‍റിനുള്ളിലേക്ക് ഇരച്ചു കയറുകയും ഉന്തും തള്ളും ബഹളവും ഉണ്ടാക്കുകയും ചെയ്യുകയായിരുന്നു. രക്ഷപ്പെടാനായി ഇടുങ്ങിയ ശുചിമുറിയിൽ കയറിയ അതിനുള്ളിൽ കുടുങ്ങിപ്പോയി." യുവതി കുറിച്ചു.
സംഭവം ട്രെയിനിലെ സ്ത്രീ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് വലിയ ചർച്ചകൾക്ക് വഴി തെളിയിച്ചിരിക്കുകയാണ്. സ്ത്രീയുടെ കൈയിൽ ഫോണില്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു അവസ്ഥ എന്ന് ചിലർ കുറിച്ചു. അതേസമയം ആർ.പി.എഫിന്‍റെ സമയോചിത ഇടപെടലിനെയും ആളുകൾ പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

