പെൺവാണിഭ റാക്കറ്റ്; 44 യുവതികളെ രക്ഷപ്പെടുത്തി
text_fieldsബംഗളൂരു: മഹാദേവപുര കേന്ദ്രീകരിച്ച് മസാജ് പാർലറിന്റെ മറവിൽ പ്രവർത്തിച്ച പെൺവാണിഭ റാക്കറ്റ് കണ്ടെത്തിയ ബംഗളൂരു പൊലീസിലെ സിറ്റി ക്രൈം ബ്രാഞ്ച് (സി.സി.ബി) വിദേശികളടക്കം 44 യുവതികളെ രക്ഷപ്പെടുത്തി. കേസിൽ മസാജ് പാർലർ നടത്തിപ്പുകാരൻ അനിലിനെ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദയുടെ നിർദേശപ്രകാരം, സി.സി.ബിയിലെ വനിത വിങ്ങിന്റെ നേതൃത്വത്തിൽ നാലുമണിക്കൂർ നീണ്ട റെയ്ഡാണ് നടന്നത്.
മഹാദേവപുരയിലെ ബഹുനില കെട്ടിടത്തിലായിരുന്നു നിർവാണ ഇന്റർനാഷനൽ സ്പാ എന്ന പേരിൽ പെൺവാണിഭ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ അഞ്ചു വർഷമായി കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. തായ്ലൻഡ്, ഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിൽനിന്നുള്ള യുവതികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ഉടമ അനിലിന്റെ ആഡംബര കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.

