നായയെ സംബന്ധിച്ച് തർക്കം; വയോധികരെ മർദിച്ച് യുവതികൾ -വിഡിയോ
text_fieldsന്യൂഡൽഹി: നോയിഡയിൽ വയോധികരെ മർദിച്ച് യുവതികൾ. നായയുമായി നടക്കുന്നതിന് എതിർപ്പ് അറിയിച്ചതിനെ തുടർന്ന് മർദനം. ഇതിന്റെ വിഡിയോയും പുറത്ത് വന്നിട്ടുണ്ട്.
വിഡിയോയിൽ രണ്ട് യുവതികൾ വയോധികരുമായി തർക്കിക്കുന്നതാണ് ഉള്ളത്. ഹൗസിങ് കോംപ്ലക്സിലെ മറ്റുള്ളവർ ഇത് തടയാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. ഇതിനിടെ യുവതികൾ വയോധികരെ മർദിക്കുകയായിരുന്നു. നോയിഡ സെക്ടർ 78ൽ ഹൈഡെ പാർക്ക് സൊസൈറ്റിയിലാണ് സംഭവം. കെട്ടഴിഞ്ഞ നായ കോമ്പൗണ്ടിലേക്ക് കയറിയതിനെ തുടർന്നായിരുന്നു വയോധിക ദമ്പതികൾ യുവതികളോട് പ്രശ്നം ഉന്നയിച്ചത്.
എന്നാൽ, വയോധികരോട് തർക്കിച്ച യുവതികൾ ഇതിനിടെ ഇവരെ മർദിക്കുകയായിരുന്നു. എന്നാൽ, സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാവുന്നത്. കെട്ടഴിഞ്ഞ നായ്ക്കളെ നടത്തിക്കേണ്ടത് ഹൗസിങ് സൊസൈറ്റിയുടെ പാർക്കിലല്ലെന്നാണ് ഉയർന്നുവന്ന വിമർശനങ്ങളിൽ ഒന്ന്. എന്നാൽ, വളർത്ത് മൃഗങ്ങളെ സംരക്ഷിക്കുന്നതിനായി ഇന്ത്യയിൽ കൂടുതൽ ശക്തമായ നിയമങ്ങൾ വേണമെന്നായിരുന്നു മറുവാദം.

