ലക്നോ: ഉത്തര്‍പ്രദേശിലെ നിയമസഭ മന്ദിരത്തിന് മുന്നില്‍ യുവതി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ പൊലീസ് ആശുപത്രിയിലാക്കി. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. ആത്മഹത്യ ചെയ്യാൻ ശ്രമിച്ച മഹാരാജാഗജ്ജ് സ്വദേശിനിയായ 35കാരിയെ 70 ശതമാനത്തോളം പൊള്ളലോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭർതൃവീട്ടിലെ പീഡനം സഹിക്കാതെയാണ് യുവതി തീകൊളുത്തിയെതെന്നാണഅ പ്രാഥമിക വിവരം. ആസിഫ് എന്നയാളെ വിവാഹം ചെയ്ത യുവതി മുംസ്ലീം മതം സ്വീകരിച്ചിരുന്നു. ജോലി ലഭിച്ച് ആസിഫ് വിദേശത്തേക്ക് പോയതോടെ ഇയാളുടെ ബന്ധുക്കള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് യുവതി ലക്നോവിലെത്തി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തേ അഖിലേഷ് തിവാരി എന്നയാളുമായി യുവതിയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ഡി.സി.പി അറിയിച്ചു.
ഉത്തർപ്രദേശിൽ സ്ത്രീപീഡനങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ യോഗി ആദിത്യനാഥ് സർക്കാർ വിമർശനം നേരിട്ടുകൊണ്ടിരിക്കെയാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്.