Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​ത്രീ സുരക്ഷ ആശങ്ക:...

സ്​ത്രീ സുരക്ഷ ആശങ്ക: മുന്നിൽ ഭോപാൽ, ഗ്വാളി​യർ, ജോധ്​പുർ

text_fields
bookmark_border
women-abuse
cancel

ന്യൂഡൽഹി: ഞങ്ങൾ ഒട്ടും സുരക്ഷിതരല്ലെന്ന്​ 90 ശതമാനം സ്​ത്രീകളും ഉറച്ചുവിശ്വസിക്കുന്ന ഏതാനും ഇടങ്ങളുണ്ട്​ ഇന്ത്യയിൽ. വിദ്യാർഥിനികളും അവിവാഹിതരായ യുവതികളും തങ്ങൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുമോ എന്ന ആകാംക്ഷയോടെ ജീവിതം തള്ളിനീക്കുന്ന പട്ടണങ്ങൾ. ഭോപാൽ, ഗ്വാളി​യർ, ജോധ്​പുർ എന്നിവയാണ്​ ഇൗ ഗണത്തിൽ മുന്നിൽനിൽക്കുന്നത്​. വിവിധ സംഘടനകൾ സംയുക്തമായി നടത്തിയ പഠനത്തിലാണ്​ ഈ കണ്ടെത്തൽ.

സാമൂഹിക സംഘടനയായ ‘സേഫ്​റ്റി പിൻ’, ‘കൊറിയ ഇൻറർനാഷനൽ കോ ഓപറേഷൻ ഏജൻസി’, സർക്കാറിതര സന്നദ്ധസംഘടനയായ ‘ഏഷ്യ ഫൗണ്ടേഷൻ’ എന്നിവയാണ്​ പഠനം നടത്തിയത്​. പ്രാഥമിക വിവരങ്ങൾ നേരിട്ട്​ ശേഖരിച്ചും വിശ്വസനീയ ലേഖനങ്ങൾ വിലയിരുത്തിയുമായിരുന്നു​ പഠനം. വിവരശേഖരണത്തിനായി 219 സർവേകൾ നടത്തി. ഒറ്റപ്പെട്ട സ്​ഥലങ്ങളിൽ താമസിക്കുന്ന സ്​​ത്രീകളിൽ 89 ശതമാനം പേരും സുരക്ഷിതരല്ലെന്ന്​ ഉറച്ചുവിശ്വസിക്കുന്നു.

കാലിയായ പൊതുവാഹനങ്ങളിൽ യാത്ര ചെയ്യേണ്ടിവരുന്ന സ്​ത്രീകളിലെ 63 ശതമാനവും പേടിയിലാണ്​. മദ്യ, മയക്കുമരുന്ന്​ വിപണന​േകന്ദ്രങ്ങൾക്ക്​ സമീപത്ത്​ താമസിക്കുന്നവരിൽ 86 ശതമാനവും ​സുരക്ഷ സംവിധാനങ്ങളില്ലാത്ത സ്​ഥലത്ത്​ താമസിക്കുന്ന 68 ശതമാനവും ജീവൻ കൈയിൽപിടിച്ചാണ്​ നടക്കുന്നതെന്നും ​ പഠനം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gwaliorBhopaljodhpurwomen safetymalayalam newsindia news
News Summary - women safety; Bhopal, gwalior, jodhpur -india news
Next Story