Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകണ്ടന്‍റ്...

കണ്ടന്‍റ് ക്രിയേറ്ററാകാൻ യുവതി ഉപേക്ഷിച്ചത് 50 ലക്ഷത്തിന്‍റെ ജോലി; 'എല്ലാവരും കരുതിയത് ഞാൻ വലിയ തെറ്റാണ് ചെയ്യുന്നതെന്ന്'

text_fields
bookmark_border
കണ്ടന്‍റ് ക്രിയേറ്ററാകാൻ യുവതി ഉപേക്ഷിച്ചത് 50 ലക്ഷത്തിന്‍റെ ജോലി; എല്ലാവരും കരുതിയത് ഞാൻ വലിയ തെറ്റാണ് ചെയ്യുന്നതെന്ന്
cancel

കണ്ടന്‍റ് ക്രിയേക്ഷൻ പ്രധാന വരുമാന മാർഗമായി കാണുന്നവരും ജോലി ഉപേക്ഷിച്ച് കണ്ടന്‍റ് ക്രിയേഷനിലേക്ക് പോകുന്നവരുമൊക്കെ നിരവധിയാണ്. മുഴുവൻ സമയ ജോലി, അതും പ്രതിവർഷം 50 ലക്ഷം വരുമാനം ലഭിക്കുന്ന ജോലി ഉപേക്ഷിച്ച് കണ്ടന്‍റ് ക്രിയേഷനിലേക്ക് പോകുന്നത് ഒരു ചെറിയ കാര്യമല്ല. തികച്ചും വെല്ലുവിളി നിറഞ്ഞ തന്‍റെ തീരുമാനത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സന്യ ബത്ര എന്ന യുവതി. 50 ലക്ഷം വാർഷിക വരുമാനം ലഭിച്ചിരുന്ന ജോലിയാണ് സന്യ കണ്ടന്‍റ് ക്രിയേറ്ററാവാൻ വേണ്ടി ഉപേക്ഷിച്ചത്. രാജിവെച്ച സമയത്തെ മാനസികാവസ്ഥയെ കുറിച്ച് സന്യ തന്‍റെ പോസ്റ്റിൽ പറയുന്നുണ്ട്. എന്‍റെ ജോലി ഉപേക്ഷിച്ച ദിവസം എനിക്ക് ഭയമായിരുന്നു, ചുറ്റുമുള്ള എല്ലാവരും ഞാൻ വലിയ തെറ്റ് ചെയ്യുകയാണെന്ന് കരുതി.

മികച്ച ശമ്പളം, പദവി, സ്ഥിരത എന്നിവയുള്ള ജോലി ഉപേക്ഷിച്ചത് തുടക്കത്തിൽ വലിയ ബുദ്ധിമുട്ടുകളുണ്ടാക്കി. എന്നാൽ ആത്മവിശ്വാസവും സ്വപ്നങ്ങളും കാരണമാണ് ഇപ്പോൾ ആഗ്രഹങ്ങൾ സഫലമാക്കാൻ സാധിച്ചതെന്ന് സന്യ പറഞ്ഞു. തുടക്കത്തിലെ പരാജയങ്ങളെയും പ്രതിസന്ധികളെയും നേരിട്ടതിനാലാണ് ലക്ഷ്യം നേടാൻ കഴിഞ്ഞത്. ഒരുപക്ഷേ ഇപ്പോൾ നിങ്ങളെടുത്തേക്കാവുന്ന ഭയമുള്ള തീരുമാനമാകും ചിലപ്പോൾ നിങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയെന്നും സന്യ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsjobsInstagram postContent Creator
News Summary - women resigned from 50 lakhs job to become an content creator
Next Story