മിലിട്ടറി െപാലീസിൽ ഇനി സ്ത്രീകളും
text_fieldsന്യൂഡൽഹി: മിലിട്ടറി പൊലീസിൽ സ്ത്രീകളെ ചേർക്കാനൊരുങ്ങി സൈന്യം. വർഷം തോറും 52 പേർ വീതം 800 പേരെ സൈന്യത്തിെൻറ ഭാഗമാക്കുമെന്ന് ലഫ്റ്റനൻറ് ജനറൽ അശ്വനി കുമാർ പറഞ്ഞു. സേനയിലെ ലിംഗവിവേചനം ഇല്ലാതാക്കുന്നതാണ് തീരുമാനം. നിലവിൽ ആതുരസേവനം, നിയമം, വിദ്യാഭ്യാസം, സിഗ്നൽസ്, എൻജിനീയറിങ് എന്നീ വിഭാഗങ്ങളിൽ സ്ത്രീകളുണ്ട്.
ജൂണിൽ നടന്ന അഭിമുഖത്തിൽ സ്ത്രീകെള ജവാന്മാരായി ചേർക്കുമെന്നും മിലിട്ടറി പൊലീസിൽ ചേർത്ത് നടപടി തുടങ്ങുമെന്നും സേന മേധാവി ബിപിൻ റാവത്ത് പറഞ്ഞിരുന്നു. പട്ടാളത്താവളത്തിലെയും ഒാഫിസുകളിലെയും നിയമപാലനം, പട്ടാളക്കാർ നിയമം ലംഘിക്കുന്നത് തടയൽ, യുദ്ധവേളകളിൽ സേവനങ്ങളും ഉപകരണങ്ങളും എത്തിച്ചുകൊടുക്കലടക്കം സൈനിക നീക്കങ്ങൾ നിയന്ത്രിക്കുക, യുദ്ധകുറ്റവാളികളെ കൈകാര്യം ചെയ്യുക, സിവിൽ പൊലീസിന് സഹായം ചെയ്യുക തുടങ്ങിയവയാണ് മിലിട്ടറി പൊലീസിെൻറ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
