വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ കൊലപ്പെടുത്തി
text_fieldsഇന്ദോർ: വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മുൻ സഹപാഠിയായ യുവാവ് അരിവാൾകൊണ്ട് മുറിവേൽപ്പിച്ച് കൊലപ്പെടുത്തി. യുവതിയുടെ ദേഹത്ത് 40 മുറിവുകളുണ്ട്.സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടൻറായ സുപ്രിയ ജെയിൻ (24)ആണ് കൊല്ലപ്പെട്ടത്. ഹോട്ടലിൽ വെയ്റ്ററായി ജോലി ചെയ്യുന്ന കമലേഷ് സാഹുവാണ്(24) യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ദമോ ജില്ലയിലെ നവോദയ വിദ്യാലയത്തിൽ ഒരുമിച്ച് പഠിച്ചവരാണ് സുപ്രിയയും കമലേഷും. വ്യാഴാഴ്ച സുപ്രിയ ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുേമ്പാഴാണ് സാഹു ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്ചയായിരുന്നു മരണം.
മൊബൈൽ ഫോണിലൂടെ സാഹു കഴിഞ്ഞദിവസം സുപ്രിയയോട് വിവാഹാഭ്യർഥന നടത്തിയിരുന്നു. ഇത് നിഷേധിച്ചതിെൻറ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നും സ്കൂളിൽ പഠിക്കുേമ്പാൾ സുപ്രിയ പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് സാഹു കൈഞരമ്പ് മുറിച്ച സംഭവമുണ്ടായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
