നിസാമുദ്ദീൻ ദർഗയിൽ സ്ത്രീ പ്രവേശനം: കേന്ദ്ര-സംസ്ഥാന സർക്കാറിന് നോട്ടീസ്
text_fieldsന്യൂഡൽഹി: നാനാ ജാതി മതസ്ഥർ സന്ദർശനത്തിനെത്താറുള്ള ഡൽഹിയിലെ നിസാമുദ്ദീൻ ദർഗക്കുള്ള ിൽ സ്ത്രീ പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട ഹരജിയിൽ ൈഹകോടതി കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക ് നോട്ടീസ് അയച്ചു. എന്തുകൊണ്ട് സ്ത്രീകൾ ദർഗക്കുള്ളിൽ സ്ത്രീകൾക്ക് പ്രവേശിച്ചുകൂടായെന്ന് ചോദിച്ച കോടതി വിഷയത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടു. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പുനഃപരിശോധനാ ഹരജിയിൽ സുപ്രീംകോടതിയുടെ വിധി കാത്തുനിൽക്കുകയാണെന്നും കോടതി അറിയിച്ചു. പൊലീസ് കമീഷണർ, നിസാമുദീൻ ദർഗ അധികൃതർ എന്നിവർക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ദർഗക്കുള്ളിൽ സ്ത്രീ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് പുണെയിലെ നിയമവിദ്യാർഥി ദീപ ഫരിയാൽ, ഝാർഖണ്ഡ് സ്വദേശിനികളായ ശിവാങ്കി കുമാരി, അനുകൃതി സുഖം എന്നിവരാണ് ഹരജി സമർപ്പിച്ചത്. ഹരജി പരിഗണിച്ച ഹൈകോടതി വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് നോട്ടീസ് അയക്കുകയായിരുന്നു. ഹരജി ഏപ്രിൽ 11 ന് വീണ്ടും പരിഗണിക്കും.
നിസാമുദ്ദീൻ ദർഗ പൊതു ആരാധനാലയം ആയതിനാൽ ലിംഗ, ജാതി മത ഭേദമേന്യ പ്രവേശനം അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്.
ശബരിമലയിലെ സ്ത്രീപ്രവേശന വിധിയുടെ ചുവടുപിടിച്ച് മുസ്ലിം ആരാധനാലയങ്ങളെ ലക്ഷ്യമിട്ട് സംഘ്പരിവാർ കേന്ദ്രങ്ങളിൽനിന്ന് സമാന ഹരജികൾ വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
