Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുടിയിൽ പിടിച്ച് വീഴ്ത്തി, തല കട്ടിലിൽ ഇടിപ്പിച്ചു; വനിത ഡോക്ടർക്ക് രോഗിയുടെ ക്രൂരമർദനം -വിഡിയോ

text_fields
bookmark_border
മുടിയിൽ പിടിച്ച് വീഴ്ത്തി, തല കട്ടിലിൽ ഇടിപ്പിച്ചു; വനിത ഡോക്ടർക്ക് രോഗിയുടെ ക്രൂരമർദനം -വിഡിയോ
cancel

തിരുപ്പതി: കൊൽക്കത്ത ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പി.ജി ട്രെയ്നി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാരുടെ സുരക്ഷക്കായി രാജ്യവ്യാപകമായി മുറവിളി കൂട്ടുന്നതിനിടെ രാജ്യത്തെ നടുക്കി മറ്റൊരു ആക്രമണം കൂടി.

തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ജൂനിയർ വനിത ഡോക്ടറെ രോഗി ക്രൂരമർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളിൽ, രോഗി ഡോക്ടറുടെ മുടിയിൽ ബലമായി പിടിക്കുന്നതും ആശുപത്രി കിടക്കയുടെ സ്റ്റീൽ ഫ്രെയിമിൽ തലയിടിപ്പിക്കുന്നതും കാണാം. ഉടൻ ഒാടിയെത്തിയ വാർഡിലെ മറ്റ് ഡോക്ടർമാർ ആക്രമിയെ കീഴ്പ്പെടുത്തുന്ന ദൃശ്യമാണ് പുറത്തുവന്നത്.

സംഭവത്തിൽ പരിക്കേറ്റ ഡോക്ടർ സുഖം പ്രാപിച്ച് വരികയാണെന്ന് ആശുപത്രി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ, ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

സംഭവത്തെത്തുടർന്ന് ആശുപത്രിയിലെ മെഡിക്കൽ പ്രഫഷണലുകളും ജീവനക്കാരും തങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. ഇത്തരം അക്രമികളിൽ നിന്ന് ആരോഗ്യ പ്രവർത്തകരെ സംരക്ഷിക്കുന്നതിന് ഉയർന്ന സുരക്ഷയും നയങ്ങളുടെ അപര്യാപ്തതയും അവർ ചൂണ്ടിക്കാണിച്ചു.

സംഭവത്തിൽ ജൂനിയർ ഡോക്‌ടേഴ്‌സ് അസോസിയേഷനും ശക്തമായി പ്രതിഷേധിച്ചു. ആരോഗ്യ പരിപാലന വിദഗ്ധർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നടപടികൾ ശുപാർശ ചെയ്യാൻ സുപ്രീം കോടതി 10 അംഗ ദേശീയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ ആക്രമം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Patient at Andhra hospital grabs doctor by hair, slams head on bed post
Next Story