വി.വി.ഐ.പി സുരക്ഷക്ക് വനിത സി.ആർ.പി.എഫും
text_fieldsന്യൂഡൽഹി: രാജ്യത്ത് ആദ്യമായി സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിലെ (സി.ആർ.പി.എഫ്) വനിതകളെ വി.വി.ഐ.പി സുരക്ഷ ചുമതല ഏൽപിക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് അനുമതി ലഭിച്ചതിനെ തുടർന്ന് 33 വനിതകളെ ഇതിനായി തെരഞ്ഞെടുത്തു.
ഇവർക്ക് 10 ആഴ്ച നീളുന്ന പരിശീലനം ഉടൻ ആരംഭിക്കും. എ.കെ-47 പോലുള്ള തോക്കുകൾ ഉപയോഗിക്കാനുള്ള പരിശീലനവും നൽകും. ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങി നിരവധി ഉന്നത വ്യക്തികൾക്ക് നിലവിൽ സി.ആർ.പി.എഫ് സുരക്ഷയുണ്ട്.
ആവശ്യകതയുടെ അടിസ്ഥാനത്തിലായിരിക്കും സുരക്ഷക്കായുള്ള വനിതകളുടെ വിന്യാസം. ആദ്യഘട്ടത്തിൽ കുറച്ച് വി.വി.ഐ.പികൾക്ക് മാത്രമായിരിക്കും വനിത സുരക്ഷ. ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് വരാനിരിക്കെ വനിത വി.വി.ഐ.പികൾക്ക് മുൻഗണന നൽകുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

