Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിഡിയോ കാളിലൂടെ...

വിഡിയോ കാളിലൂടെ നിർദേശം; വീട്ടിൽ ​പ്രസവിച്ച്​ യുവതി

text_fields
bookmark_border
jyothi
cancel

ബംഗളൂരു: കോവിഡ്​ വ്യാപനവും ലോക്​ഡൗണും കാരണം സമയത്തിന്​ ആശുപത്രിയിലെത്താൻ കഴിയാത്ത യുവതിക്ക്​ വിഡിയോ കാളിലൂടെ ലഭിച്ച നിർദേശമനുസരിച്ച്​ വീട്ടിനുള്ളിൽ സുഖപ്രസവം. കര്‍ണാടകയി ലെ ഹാവേരി ജില്ലയിലെ ഹനഗലിലെ യുവതിയാണ്​​ അയൽക്കാരിയുടെ സഹായത്തോടെ ഡോക്​ടറുടെ വിഡിയോ ഇടപെടലിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കര്‍ണാടക ഇൻസ്​റ്റിററ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (കെ.ഐ.എം.എസ്.) ഡോ. പ്രിയങ്കയാണ് കിട്ടൂര്‍ ചെന്നമ്മ സ്ട്രീറ്റില്‍ താമസിക്കുന്ന വാസവിക്ക് ആപത്​ഘട്ടത്തിൽ തുണയായത്​. 

ജൂലൈ 31നായിരുന്നു വാസവിയുടെ പ്രസവസമയം പറഞ്ഞിരുന്നത്. എന്നാല്‍, ഞായറാഴ്​ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ പ്രസവവേദന അനുഭവപ്പെട്ടു. പക്ഷേ, ലോക്​ഡൗണ്‍ ആയതിനാല്‍ ആംബുലന്‍സും മറ്റു വാഹനങ്ങളും കിട്ടിയില്ല.സമീപത്തെ ഹനഗല്‍ താലൂക്ക് ആശുപത്രി അവിടെയുള്ള നഴ്​സി​​െൻറ കോവിഡ്​ ബാധയെ തുടർന്ന്​  അടച്ചിട്ടിരുന്നു. 

വേദനകൊണ്ട്​ യുവതി കരയുന്നതു കേട്ട് അയല്‍വാസിയായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജ്യോതിയും മറ്റൊരു സ്ത്രീയും വീട്ടിലെത്തി. ഉടന്‍തന്നെ ജ്യോതി  കിംസിലെ ഡോ. പ്രിയങ്കയെ വിളിച്ച് വാസവിയുടെ അവസ്ഥ ബോധിപ്പിച്ചു. തുടര്‍ന്ന് ഡോക്​ടര്‍ വിഡിയോ കാളിലൂടെ നിര്‍ദേശങ്ങള്‍ നൽകുകയായിരുന്നു. 

ഡോക്​ടറുടെ നിർദേശങ്ങൾ പിന്തുടർന്ന്​  ജ്യോതിയും കൂടെയുള്ള സ്ത്രീയും ചേർന്ന്​ പ്രസവമെടുത്തു. രണ്ടു ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഇതിനുമുമ്പ് പ്രസവമെടുത്ത് പരിചയമില്ലെന്നും ഡോക്​ടര്‍ തന്ന ധൈര്യമാണ് ഇതിന് തുണയായതെന്നും ജ്യോതി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakawomenmalayalam newsindia news
News Summary - Women conduct child delivery through video call in Karnataka-Kerala news
Next Story