ഭോപാൽ: മുലയൂട്ടൽ സൗന്ദര്യം കളയുമെന്ന ഭീതിയിൽ നഗരങ്ങളിലുള്ള സ്ത്രീകൾ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ തയാറാവുന്നില്ലെന്ന് മധ്യപ്രദേശ് ഗവർണർ ആനന്ദിബെൻ പേട്ടൽ. അമ്മമാർ കുട്ടികൾക്ക് കുപ്പികളിലാണ് പാൽ നൽകുന്നതെന്നും അവർ പറഞ്ഞു. കാശിപുരയിൽ അംഗൻവാടിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗവർണർ.
കുഞ്ഞിെൻറയും അമ്മയുടേയും ആരോഗ്യത്തിന് സന്തുലിതമായ ഭക്ഷണക്രമം ആവശ്യമാെണന്നും കുപ്പിയിൽ പാലു നൽകുന്ന കുട്ടികൾക്ക് കുപ്പി നശിക്കുന്നതു പോലെ നശിക്കാനാവും വിധിയെന്നും ആനന്ദിബെൻ പേട്ടൽ പറഞ്ഞു.