കുശിനഗർ: യു.പിയിൽ വിവാഹാഘോഷത്തിനിടെ കിണറ്റിൽ വീണ് കുട്ടികളുൾപ്പടെ 13 പേർ മരിച്ചു. ഉത്തർപ്രദേശിലെ കിഴക്കൻ ജില്ലയായ കുശിനഗറിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. കിണറ്റിന് മുകളിലെ സ്ലാബ് തകർന്നാണ് അപകടമുണ്ടായത്.
വിവാഹാഘോഷത്തിനിടെ ആളുകൾ കൂട്ടത്തോടെ സ്ലാബിൽ ഇരിന്നു. തുടർന്ന് ആളുകളുടെ ഭാരം താങ്ങാനാവാതെ സ്ലാബ് തകരുകയായിരുന്നു. ഉടൻ തന്നെ അപകടത്തിൽപ്പെട്ടവരെ ആശുപ്രതിയിലെത്തിച്ചെങ്കിലും 11 പേർ മരിച്ചു.
നേരത്തെ 11 പേർ മരിച്ചതായി വിവരം ലഭിച്ചുവെന്ന് ജില്ലാ മജിസ്ട്രേറ്റ് എസ്.രാജലിംഗം പറഞ്ഞിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.