കോൺഗ്രസ് മുഖ്യമന്ത്രിമാരിൽ പകുതി വനിതകളാകണം –രാഹുൽ
text_fieldsകോട്ട (രാജസ്ഥാൻ): കോൺഗ്രസ് മുഖ്യമന്ത്രിമാരിൽ പകുതിപ്പേരെങ്കിലും വനിതകളാകണമെന്നാണ് തെൻറ ആഗ്രഹമെന്ന് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി. അടുത്ത അഞ്ച്-ഏഴ് വർഷങ്ങൾക്കകം ഇത് സാക്ഷാത്കരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ബി.ജെ.പിയും ആർ.എസ്.എസും സ്ത്രീകളെ വീട്ടിലിരുത്താൻ ശ്രമിക്കുേമ്പാൾ കോൺഗ്രസ് അവർക്ക് കൂടുതൽ അവസരമൊരുക്കുകയാണ് ചെയ്യുന്നതെന്നും മഹിള കോൺഗ്രസ് സംസ്ഥാന കൺവെൻഷനിൽ അദ്ദേഹം പറഞ്ഞു.
ആർ.എസ്.എസ് യോഗങ്ങളിൽ ഒരു വനിതയെപ്പോലും നിങ്ങൾക്ക് കാണാനാകില്ല. രാജസ്ഥാനിൽ വനിതയാണ് മുഖ്യമന്ത്രി. എന്നാൽ, അവരുടെ ചിന്തകൾ സ്ത്രീകൾക്ക് വേണ്ടിയുള്ളതല്ല. കോൺഗ്രസിൽ താഴെത്തട്ട് മുതൽ സ്ത്രീ ശാക്തീകരണത്തിനാണ് താൻ ശ്രമിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
