സ്ത്രീ ബ്ലാക്മെയിൽ ചെയ്യുന്നുവെന്ന് മലയാളി വ്യവസായിയുടെ പരാതി
text_fieldsമുംബൈ: കോടി രൂപ ആവശ്യപ്പെട്ട് തെൻറ നഗ്നചിത്രവും ചാറ്റ് വിവരങ്ങളും കാട്ടി സ്ത്രീ ബ്ലാക്മെയിൽ ചെയ്യുന്നതായി മലയാളി വ്യവസായി മുംബൈ പൊലീസിൽ പരാതി നൽകി. അേന്ധരിയിൽ കായിക പരിശീലകയായ സ്ത്രീെയ തിരിച്ചറിഞ്ഞതായും പ്രാഥമിക ചോദ്യംചെയ്യലിനു ശേഷം കേസെടുക്കുന്നത് തീരുമാനിക്കുമെന്നും പൊലീസ് പറഞ്ഞു.
ഏഴ് വർഷം മുമ്പ് ആഡംബര കാറുവാങ്ങാൻ മുംബൈയിൽ എത്തിയപ്പോഴാണ് സ്ത്രീയെ പരിചയപ്പെട്ടതെന്നാണ് വ്യവസായി പരാതിയിൽ പറയുന്നത്. അന്ന്, എയർഹോസ്റ്റസെന്ന് പറഞ്ഞാണ് പരിചയപ്പെട്ടത്. കാറു വാങ്ങാൻ സഹായിച്ച ഇവർ രോഗിയായ അമ്മയെ കുറിച്ച് പറഞ്ഞതുകേട്ട് സഹതാപമുണ്ടാകുകയും പണം നൽകി സഹായിക്കുകയും ചെയ്തു. പിന്നീട്, ഫോൺ വിളികളിലൂടെയും ചാറ്റിലൂടെയും സൗഹൃദത്തിലായി. അമ്മയുടെ ചികിത്സയുടെ പേരിൽ പണം നൽകി. ഇതിനിടെ, അശ്ലീല ചാറ്റും നഗ്നചിത്രങ്ങളുടെ കൈമാറ്റവും നടന്നു. നാല് വർഷത്തിന് ശേഷം രോഗിയായ അമ്മ എന്നത് അവരുടെ പണം തട്ടാനുള്ള തന്ത്രമാെണന്ന് സംശയം വന്നു. അമ്മയെ പ്രവേശിപ്പിച്ചതായി പറഞ്ഞ ആശുപത്രിയിൽ തിരക്കിയപ്പോൾ നുണയാണെന്ന് ബോധ്യമായി. സാമ്പത്തിക സഹായം നിർത്തിയതോടെയാണ് ഭീഷണി തുടങ്ങിയത്. തെൻറ അശ്ലീല ചാറ്റും നഗ്ന ചിത്രവും കാട്ടി കോടി രൂപ ആവശ്യപ്പെട്ടു. ഭാര്യയെ വിളിച്ച് താനുമായി അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞതായും പരാതിയിൽ പറയുന്നു.
