Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 10 ഐഫോൺ 16 പ്രോ മാക്സ് കടത്താൻ ശ്രമം; അഞ്ച് സ്ത്രീകൾ വിമാനത്താവളത്തിൽ അറസ്റ്റിൽ
text_fieldsbookmark_border
ഹൈദരാബാദ്: യു.എ.ഇയിൽനിന്ന് ഹൈദരാബാദിലേക്ക് 10 ഐഫോൺ 16 പ്രോ മാക്സ് കടത്താൻ ശ്രമിച്ച അഞ്ച് സ്ത്രീകൾ ഹൈദരാബാദ് വിമാനത്താവളത്തിൽ പിടിയിലായി. ബാഗേജ് സ്ക്രീനിങ് ഒഴിവാക്കാൻ ശ്രമിച്ചപ്പോഴാണ് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് സ്ത്രീകൾ പിടിയിലായത്.
ഹൈദരാബാദ് സ്വദേശികളായ സ്ത്രീകൾ റാസൽഖൈമയിൽനിന്നാണ് എത്തിയത്. ഹൈദരാബാദിൽ ഉയർന്ന വിലയ്ക്ക് വിൽപന നടത്താനായി ദുബൈയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ഫോണുകൾ വാങ്ങിയതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ഫോണുകൾ പിടിച്ചെടുത്ത പൊലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.
Next Story

