പാനിപൂരിക്കായി നടുറോഡിൽ യുവതിയുടെ കുത്തിയിരിപ്പ് സമരം
text_fieldsറോഡിൽ കുത്തിയിരിക്കുന്ന യുവതി
വഡോദര: നഗരത്തിലെ സുർസാഗർ ലേക്കിന് സമീപം നടുറോഡിൽ പ്രതിഷേധവുമായി യുവതി കുത്തിയിരിപ്പ് സമരം നടത്തി. നഗരങ്ങളിൽ പലരീതിയിലുള്ള ഗതാഗത തടസ്സങ്ങൾ നമ്മൾ കണാറുണ്ട്.രാഷ്ട്രീയപാർട്ടികളുടെ സമരം, സാമുദായികമായിട്ടുള്ള വിവിധമതക്കാരുടെ യാത്രകൾ ഇതൊന്നുമല്ലെങ്കിൽ പെട്ടെന്നുണ്ടാകുന്ന മഴ ഇവയൊക്കെ കാരണങ്ങളാകാം.
ഇവിടെ ഇതൊന്നുമല്ല കാരണം സംഭവം ഗുജറാത്തിലെ വഡോദരയിൽ ഈയാഴ്ചയായിരുന്നു യുവതിയുടെ പ്രതിഷേധം. നഗരത്തിലെ സുർസാഗർ ലേക്കിനടുത്ത് തെരുവോരത്ത് പാനിപൂരി (ഗോൽഗപ്പ) കച്ചവടം നടത്തുന്നയാൾ കൊടുത്ത പണത്തിന് മുഴുവൻ പാനിപൂരി കൊടുത്തില്ലെന്നതായിരുന്നു യുവതിയെ ചൊടിപ്പിച്ചത്. 20 രൂപക്ക് ആറ് പാനിപൂരിക്ക് പകരം നാലെണ്ണമേ കൊടുത്തുള്ളൂ.
ഇതിന് ഒരു തീരുമാനമാകാതെ റോഡിൽ നിന്ന് മാറില്ലെന്ന വാശിയോടെ യുവതി തിരക്കേറിയ റോഡിൽ കുത്തിയിരുന്നു. അൽപനേരത്തിനുള്ളിൽ ഗതാഗതം തടസ്സപ്പെട്ടു. ആളുകൾ സംഭവമറിയാതെ മൊബൈലുകളിൽ റെക്കോർഡുചെയ്യുന്നതും കാണുമായിരുന്നു. പൊലീസെത്തിയതും യുവതി കരഞ്ഞുകൊണ്ട് കാരണം പറഞ്ഞപ്പോഴാണ് കൂടിനിന്നവരും ഞെട്ടിയത്.
യുവതിയുടെ ആവശ്യപ്രകാരം ബാക്കി കിട്ടാനുള്ള രണ്ട് പാനിപൂരിയും കച്ചവടക്കാരൻ കൊടുത്തു. ഇനി മുതൽ ഇരുപത് രൂപക്ക് ആറ് പാനിപൂരി വിതരണം ചെയ്യണമെന്ന് പൊലീസ് നിർദേശം നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

