Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയുവതിയുടെ നഗ്​നശരീരം...

യുവതിയുടെ നഗ്​നശരീരം പാലത്തിനടിയിൽ; ഞെട്ടലടങ്ങാതെ ഹൈദരാബാദ്​

text_fields
bookmark_border
യുവതിയുടെ നഗ്​നശരീരം പാലത്തിനടിയിൽ; ഞെട്ടലടങ്ങാതെ ഹൈദരാബാദ്​
cancel
camera_alt????????? ????????? ??????? ????????? ?????????? ??????? ???? ??????

ഹൈദരാബാദ്​: കൊന്നു തള്ളിയ നിലയിൽ യുവതിയുടെ നഗ്​ന ശരീരം ഹൈദരാബാദിലെ ചെവെല്ലയിലെ പാലത്തിനടിയിൽ നിന്ന്​ കിട്ട ി. 25-30 വയസ്​ തോന്നിക്കുന്ന യുവതിയുടെ ശരീരം ചൊവ്വാഴ്​ച രാവി​െല പ്രദേശവാസികളാണ്​ കണ്ടതെന്ന്​ പൊലീസ്​ പറഞ്ഞു. നാട്ടുകാർ ഉടനെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

വസ്​ത്രങ്ങളുണ്ടായിരുന്നില്ലെങ്കിലും സ്വർണാഭരണങ്ങൾ ശരീരത്തിൽ തന്നെയുള്ള നിലയിലായിരുന്നു മൃതദേഹം. കല്ലുകൊണ്ടോ മറ്റോ പരിക്കേൽപിച്ച നിലയിലായാണ്​ മുഖം. പീഡിപ്പിച്ച്​ കൊലപ്പെടുത്തിയ​ ശേഷം മൃതദേഹം ഇവിടെ എത്തിച്ച്​ ഉപേക്ഷിച്ചതാകാനാണ്​ സാധ്യതയെന്ന്​ പൊലീസ്​ പറയുന്നു. പോസ്​റ്റ്​ മോർട്ടത്തിന്​ ശേഷമാണ്​ കൂടുതൽ വിവരം ലഭിക്കുക.

സി.സി.ടി.വി ദൃശ്യങ്ങളടക്കം ശേഖരിച്ചുള്ള പരിശോധന പൊലീസ്​ തുടങ്ങിയിട്ടുണ്ട്​. ഹൈദരാബാദിൽ 26 വയസുകാരിയെ കൂട്ടബലാത്സംഘത്തിന്​ ശേഷം കൊന്ന്​ കത്തിച്ച സംഭവമുണ്ടായത്​ മാസങ്ങൾക്ക്​ മുമ്പാണ്​. അതുണ്ടാക്കിയ ഞെട്ടലടങ്ങും മുമ്പാണ്​ പുതിയ ക്രൂരത പുറത്ത്​ വരുന്നത്​. അന്നത്തെ കേസിലെ പ്രതികളെ പൊലീസ്​ തെളിവെടുപ്പിനിടെ വെടിവെച്ച്​ കൊന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telanganahyderabadchevella
News Summary - Woman's naked body found under culvert
Next Story