Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറെയിൽവേ സ്റ്റേഷനിൽ...

റെയിൽവേ സ്റ്റേഷനിൽ സ്ത്രീയുടെ മൃതദേഹം: മൂന്നു ബിഹാർ സ്വദേശികൾ പിടിയിൽ

text_fields
bookmark_border
റെയിൽവേ സ്റ്റേഷനിൽ സ്ത്രീയുടെ മൃതദേഹം: മൂന്നു ബിഹാർ സ്വദേശികൾ പിടിയിൽ
cancel
camera_alt

മാലിന്യക്കുട്ടക്കുള്ളിൽ മൃതദേഹം കണ്ടെത്തിയപ്പോൾ (ഫയൽ ചിത്രം)

ബം​ഗ​ളൂ​രു: ബൈ​യ്യ​പ്പ​ന​ഹ​ള്ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മാ​ലി​ന്യ​ക്കു​ട്ട​യി​ൽ ക​ണ്ടെ​ത്തി​യ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​നി​യു​ടേ​താ​ണ് തി​രി​ച്ച​റി​ഞ്ഞു. സം​ഭ​വ​ത്തി​ൽ മൂ​ന്ന്​ ബി​ഹാ​ർ സ്വ​ദേ​ശി​ക​ൾ പി​ടി​യി​ലാ​യി. കു​റ്റ​കൃ​ത്യ​ത്തി​ൽ പ​ങ്കു​ള്ള മ​റ്റു ര​ണ്ടു​പേ​ർ​ക്കാ​യി തി​ര​ച്ചി​ൽ ന​ട​ക്കു​ക​യാ​ണ്.

മു​മ്പു ന​ട​ന്ന സ​മാ​ന കൊ​ല​പാ​ത​ക​ങ്ങ​ളു​മാ​യി ഈ ​കൊ​ല​പാ​ത​ക​ത്തി​ന് ബ​ന്ധ​മി​ല്ലെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് 30 വ​യ​സ്സി​ന​ടു​ത്ത്​ പ്രാ​യ​മു​ള്ള യു​വ​തി​യു​ടെ മൃ​ത​ദേ​ഹം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ക​ണ്ടെ​ത്തി​യ​ത്.മൂ​ന്നു​പേ​ർ ഓ​ട്ടോ​യി​ലെ​ത്തി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മൃ​ത​ദേ​ഹ​മ​ട​ങ്ങി​യ വീ​പ്പ ഉ​പേ​ക്ഷി​ക്കു​ന്ന സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ റെ​യി​ൽ​വേ പൊ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

ജ​നു​വ​രി നാ​ലി​ന് യ​ശ്വ​ന്ത​പു​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും പ്ലാ​സ്റ്റി​ക് വീ​പ്പ​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, പ്ര​ദേ​ശ​ത്തെ സി.​സി.​ടി.​വി. കാ​മ​റ പ്ര​വ​ർ​ത്തി​ക്കാ​തി​രു​ന്ന​തി​നാ​ൽ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ല്ല. ര​ണ്ടു​മാ​സം ക​ഴി​ഞ്ഞി​ട്ടും ഈ ​കേ​സി​ൽ തു​മ്പു​ണ്ടാ​യി​ട്ടി​ല്ല.ഡി​സം​ബ​ർ ആ​റി​ന് മ​റ്റൊ​രു യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ ബം​ഗാ​ർ​പേ​ട്ട്-​ബൈ​യ്യ​പ്പ​ന​ഹ​ള്ളി ട്രെ​യി​നി​ലെ കോ​ച്ചി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലും സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നി​ല്ല.

ന​ഗ​ര​ത്തി​ലെ പ​ല റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ളി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​പെ​ട​ലു​ക​ൾ കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന്​ ആ​രോ​പ​ണ​മു​ണ്ട്. മി​ക്ക സ്​​റ്റേ​ഷ​നു​ക​ൾ​ക്കും ര​ണ്ടും മൂ​ന്നും പ്ര​വേ​ശ​ന​ക​വാ​ട​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും പ്ര​ധാ​ന ക​വാ​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്​ സു​ര​ക്ഷ​സേ​ന​യു​ടെ സാ​ന്നി​ധ്യ​മു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangalore railway station murderWomans dead body
News Summary - Woman's dead body at railway station: Three Bihar natives caught in
Next Story