Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബം​ഗാ​ളി​ൽ...

ബം​ഗാ​ളി​ൽ യു​വ​തി​യു​ടെ ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം

text_fields
bookmark_border
no-rape-051219.jpg
cancel

മാ​ൾ​ഡ (പ​ശ്ചി​മ ബം​ഗാ​ൾ): ഹൈ​ദ​രാ​ബാ​ദി​ൽ വ​നി​ത ഡോ​ക്​​ട​റെ ബ​ലാ​ത്സം​ഗം ചെ​യ്​​ത്​ ക​ത്തി​ച്ച സം​ഭ​വം ന​ട​ന്ന്​ ഒ​രാ​ഴ്​​ച പി​ന്നി​ടും​മു​േ​മ്പ സ​മാ​ന സം​ഭ​വ​ങ്ങ​ൾ. പ​ശ്ചി​മ ബം​ഗാ​ളി​ലെ മാ​ൾ​ഡ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം സ്​​ത്രീ​യു​ടെ ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​ൻ പ്ര​യാ​സ​മാ​ണെ​ന്ന്​ ​ഡെ​പ്യൂ​ട്ടി ​പൊ​ലീ​സ്​ സൂ​​പ്ര​ണ്ട്​ പ്ര​ശാ​ന്ത്​ ദേ​ബ്​​നാ​ഥ്​ പ​റ​ഞ്ഞു.

പ്രാ​യം 20ക​ളു​ടെ തു​ട​ക്ക​ത്തി​ലാ​വാ​മെ​ന്നാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മ​നം. ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി ശ്വാ​സം മു​ട്ടി​ച്ചു​കൊ​ന്ന​തി​നു​ശേ​ഷം ക​ത്തി​ച്ച​താ​വാ​മെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. ഹൈ​ദ​രാ​ബാ​ദി​നു പു​റ​മെ ബി​ഹാ​റി​ലെ ബ​ക്​​സ​റി​ലും യു.​പി​യി​ലെ സാം​ബാ​ളി​ലും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സ​മാ​ന സ്വ​ഭാ​വ​മു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു.

അ​തി​നി​ടെ, രാ​ജ​സ്​​ഥാ​നി​ലെ ജ​യ്​​പു​രി​ൽ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ 19കാ​രി​യെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി. ഇ​വി​ടെ പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ മും​ബൈ​യി​ൽ​നി​ന്നു​ള്ള പെ​ൺ​കു​ട്ടി​ക്കു​നേ​രെ​യാ​ണ്​ അ​തി​ക്ര​മം. ആ​ക്​​ഷ്യ എ​ന്ന​യാ​ൾ ഹോ​ട്ട​ലി​നു സ​മീ​പ​ത്തു​​വെ​ച്ച്​ ത​ന്നെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന്​ ഹോ​ട്ട​ലി​ലെ ക്ല​ബി​ൽ പാ​ർ​ട്ടി ന​ട​ത്തി​യി​രു​ന്ന​താ​യും ആ ​സ​മ​യ​ത്ത്​ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ വി​ളി​ച്ചു​കൊ​ണ്ടു​പോ​യി ഹോ​ട്ട​ലി​നു സ​മീ​പ​ത്തു​ള്ള സ്​​ഥ​ല​ത്തു​വെ​ച്ച്​ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യു​മാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്ന​താ​യും ഇ​തു​വ​രെ അ​റ​സ്​​റ്റ്​ ന​ട​ന്നി​ട്ടി​ല്ലെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsrape newsrape murdercharred body
News Summary - Woman's charred body found in West Bengal's Malda
Next Story