ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.
സംശയാസ്പദമായ രീതിയിൽ കറുത്ത സ്യൂട്ട്കേസ് ശ്രദ്ധയിൽപെട്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഷാഹിദാബാദ് പൊലീസ് ആണ് ബാഗ് തുറന്നത്.
മരിച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. യുവതി അടുത്ത കാലത്ത് വിവാഹിതയായതാണെന്നാണ് പൊലീസിെൻറ നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്.