Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാഗിനുള്ളിലാക്കിയ...

ബാഗിനുള്ളിലാക്കിയ യുവതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി

text_fields
bookmark_border
womans dead body
cancel
Listen to this Article

മുബൈ: മഹാരാഷ്ട്ര മഹിമിലെ റെയിൽവേ ട്രാക്കിൽ ബാഗിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ ട്രാക്കിലെ പതിവ് അറ്റകുറ്റപ്പണിക്കിടെ ജോലിക്കാരാണ് ബാഗ് കണ്ടത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.

സരിക ദാമോദർ ചാൽകെ എന്ന 28കാരിയുടെ മൃതദേഹമാണ് കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് മുബൈ റെയിൽവേ പൊലീസ് അറിയിച്ചു.

ഓടുന്ന ട്രെയിനിൽ നിന്ന് ആരോ ബാഗ് വലിച്ചെറിഞ്ഞതാണെന്ന് റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്നവർ പറയുന്നത്.

Show Full Article
TAGS:Mumbai Railway Track Body In Bag 
News Summary - Woman's Body Found Stuffed In Bag Near Railway Tracks In Mumbai
Next Story