യു.കെയിൽ നിന്ന് ഡൽഹിയിലെത്തി കോവിഡ് സ്ഥിരീകരിച്ച സ്ത്രീ ട്രെയിനിൽ ആന്ധ്രയിലേക്ക് പോയി
text_fieldsഅമരാവതി: യു.കെയിൽ നിന്ന് ഡൽഹിയിലെത്തി കോവിഡ് സ്ഥിരീകരിച്ച സ്ത്രീ ട്രെയിനിൽ ആന്ധ്രപ്രദേശിലേക്ക് പോയി. പിന്നീട് ഇവരെ ആന്ധ്രയിലെ രാജമഹേന്ദ്രവാരത്ത് നിന്ന് കണ്ടെത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവരുടെ മകനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
യു.കെയിൽ നിന്നെത്തിയ സ്ത്രീയെ ഡൽഹിയിൽ ക്വാറന്റീൻ കേന്ദ്രത്തിലാണ് പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ, ഇവിടെ നിന്നും മുങ്ങിയ ഇവർ ട്രെയിനിൽ ആന്ധ്രയിലേക്ക് പോയി. ഇവരുടെ സ്രവം ശേഖരിച്ച് പൂണെയിലെ വൈറോളജി ലാബിൽ പരിശോധനക്കായി നൽകിയിരുന്നു. ഫലം വന്നപ്പോഴാണ് ഇവർക്ക് കോവിഡാണെന്ന് വ്യക്തമായത്. പിന്നീട് പ്രാദേശിക ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെ സ്ത്രീയെ കണ്ടെത്തുകയായിരുന്നു.
അമരാവതിയിലെ ആരോഗ്യപ്രവർത്തകരോട് ഹോം ക്വാറന്റീൻ മാത്രമേ നിർദേശിച്ചിട്ടുള്ളുവെന്നാണ് സ്ത്രീ വെളിപ്പെടുത്തിയത്. ഡിസംബർ 21നാണ് ഇവർ ഡൽഹിയിലെത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

