കാമുകനെ കൊന്ന് യമുനയിൽ തള്ളിയ യുവതി അറസ്റ്റിൽ
text_fieldsന്യൂഡൽഹി: നോയിഡയിൽ കാമുകനെ കൊന്ന് യമുനയിൽ തള്ളിയ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. സുശീൽ കുമാർ (23) ആണ് കൊല്ലപ്പെട്ടത്. ഗ്രേറ്റ് നോയിഡയയിൽ താമസിക്കുന്ന ഡോളി ചൗധരിയാണ് പിടിയിലായത്. ആഗസ്ത് 11 കുമാറിനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയ ഡോളി പാനീയത്തിൽ ഉറക്കഗുളികകൾ കലർത്തി നൽകുകയായിരുന്നു. പിന്നീട് ഇവരുടെ മറ്റൊരു സുഹൃത്ത് മനീഷ് ചൗധരിയുടെ സഹായത്തോടെ പുഴയിൽ തള്ളി.
സുശീലിനെ ആഗസ്ത് 16 മുതൽ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് ഡോളിയെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ കുമാറിനെ കൊലപ്പെടുത്തി പുഴയിൽ താഴ്ത്തിയതായി ഡോളി സമ്മതിച്ചു. ഗ്രേറ്റ് നോയിഡയിൽ ജോലി തരപ്പെടുത്തിയ മോഹിത് മാവിയുയുമായി ഡോളി പ്രണയതിലാവുകയും ഒരുമിച്ച് താമസിക്കാൻ തുടങ്ങുകയും ചെയ്തിരുന്നു. ഇതറിഞ്ഞ കുമാർ ഡോളിയുടെ നഗ്നചിത്രങ്ങൾ പ്രസിദ്ധിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഡോളിയുമായുള്ള അവിഹിത ബന്ധം അറിഞ്ഞ മോഹിത്തിെൻറ ഭാര്യ ആഗസ്ത് ഏഴിന് ആത്മഹത്യ ചെയ്തിരുന്നു. ഭാര്യയുടെ മരണത്തിനു ശേഷം മോഹിത് ബംഗളൂരുവിലേക്ക് കടന്നു. ബംഗളൂരുവിൽ നിന്ന് ഇയാൾ നിർദേശിച്ചതു പോലെ ഡോളി കുമാറിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. മോഹിത് മാവിയെ പിടികൂടാനുള്ള ശ്രമത്തിലാണെന്ന് ഡെപ്യൂട്ടി കമീഷണർ മൻന്ദീപ് സിങ് അറിയിച്ചു.
ഉറക്കഗുളികൾ സംഘടിപ്പിച്ചതും മൃതദേഹം പുഴയിലെറിഞ്ഞതും മനീഷ് ചൗധരിയും ഇയാളുടെ സുഹൃത്തുക്കളും ചേർന്നാണ്. ഡോളിയുടെ പിതാവ് മനീഷുമായുള്ള വിവാഹം നടത്താൻ ആഗ്രഹിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
