ഒരു ജോലി നന്നായി ചെയ്തു...യു.പിയിൽ വറ്റിയ കിണറ്റിൽ വീണ യുവതിയെ രക്ഷപ്പെടുത്തി
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ വെള്ളം വറ്റിയ കിണറ്റിൽ വീണ സ്ത്രീയെ പൊലീസ് അതിസാഹസികമായി രക്ഷപ്പെടുത്തി. ശനിയാഴ്ചയാണ് സംഭവം. ഇതോടെ യു.പി പൊലീസിന്റെ നൂതന രക്ഷാപ്രവർത്തനം ശ്രദ്ധ നേടുകയും ചെയ്തു. സ്ത്രീ കിണറ്റിൽ വീണതായി ഹാമിർ പൂർ പൊലീസ് സ്റ്റേഷനിലാണ് വിവരം ലഭിച്ചത്.
രക്ഷിക്കാനായി പൊലീസ് ഉദ്യോഗസ്ഥൻ കയർ ഉപയോഗിച്ച് കിണിറ്റിലിറങ്ങി. തുടർന്ന് ഒരു കൊട്ടയിൽ യുവതിയെ ഇരുത്തി, അതിൽ കയറുകൾ കെട്ടി പതുക്കെ ഉയർത്തുകയായിരുന്നു. യുവതിക്ക് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വീട്ടുകാർക്കൊപ്പം വിട്ടു.
രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങളും വീഡിയോകളും ട്വീറ്റ് ചെയ്യുമ്പോൾ ഉത്തർപ്രദേശ് പോലീസ് ഇങ്ങനെ കുറിച്ചു, "ഒരു ജോലി നന്നായി ചെയ്തു. കിണറ്റിൽ ചാടിയ ഒരു സ്ത്രീയെ രക്ഷിക്കാനുള്ള ആവശ്യത്തെ തുടർന്ന് ഹാമിർപുർ പൊലീസ് ഉടൻ സ്ഥലത്തെത്തി. ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ച് അവളെ രക്ഷിച്ചു. എന്തെങ്കിലും അടിയന്തര സാഹചര്യത്തിൽ ദയവായി 112 ഡയൽ ചെയ്യുക''.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

