Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅനധികൃതമായി നിർമിച്ച...

അനധികൃതമായി നിർമിച്ച ഹോട്ടൽ പൊളിക്കാനെത്തിയ ഉദ്യോഗസ്ഥയെ വെടിവെച്ചുകൊന്നു

text_fields
bookmark_border
അനധികൃതമായി നിർമിച്ച ഹോട്ടൽ പൊളിക്കാനെത്തിയ ഉദ്യോഗസ്ഥയെ വെടിവെച്ചുകൊന്നു
cancel

ന്യൂഡൽഹി: അനധികൃതമായി നിർമിച്ച ഹോട്ടൽ പൊളിക്കാനെത്തിയ ഉദ്യോഗസ്ഥയെ ഉടമ വെടിവെച്ചു കൊന്നു. സോളൻ ജില്ലയിലെ  കസൗലിയിലെ ഹോട്ടൽ ഉടമയായ വിജയ്​ സിങ്ങാണ്​ അസിസ്​റ്റൻറ്​ ടൗൺ പ്ലാനർ ഷൈൽബാലി ശർമ്മയെ വെടിവെച്ച്​ കൊന്നത്​. ചൊവ്വാഴ്​ച ഉച്ചയോടെയാണ്​ സംഭവം. സുപ്രീംകോടതി ഉത്തരവ്​ പ്രകാരം അനധികൃത കൈയേറ്റങ്ങൾ പൊളിക്കാനെത്തിയതായിരുന്നു ഉദ്യോഗസ്ഥർ. 

മുഖത്തും പിൻഭാഗത്തും  വെടിയേറ്റ ഷൈൽബാല സംഭവസ്ഥലത്ത്​ തന്നെ മരിച്ചു. പൊതുമരാത്ത്​ വകുപ്പിലെ ജീവനക്കാരൻ ഗുലാബ്​ സിങ്ങിനും വെടിവെപ്പിൽ പരിക്കേറ്റിട്ടുണ്ട്​. ചണ്ഡിഗഢിൽ നിന്ന്​ 60 കിലോ മീറ്റർ അകലെയാണ്​ സംഭവസ്ഥലം. വെടിവെപ്പിന്​ ശേഷം  രക്ഷ​പ്പെട്ട വിജയ്​ സിങ്ങിനെ കുറിച്ച്​ വിവരം നൽകുന്നവർക്ക്​ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്​. 

വിജയ്​ സിങ്ങി​​​െൻറ ഉടമസ്ഥതയിലുള്ള നാരായണി ഗസ്​റ്റ്​ ഹൗസ്​ അനധികൃത നിർമാണമെന്ന്​ കണ്ടെത്തിയതിനെ തുടർന്നാണ്​ ഉദ്യോഗസ്ഥർ അത്​ പൊളിക്കാനായി എത്തിയത്​. ഗസ്​റ്റ്​ ഹൗസിൽ നിന്ന്​ മാറണമെന്ന്​ വിജയ്​ സിങ്ങിനോട്​ ആവശ്യപ്പെട്ടു. എന്നാൽ അതിന്​ തയാറാകാതെ ആകാശത്തേക്ക്​ വെടി​െവക്കുകയായിരുന്നു വിജയ്​ സിങ്​. പിന്നീട്​ ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തിലേർപ്പെട്ട വിജയ്​ സിങ്​ ഷൈൽബാലിയെ വെടിവെച്ച്​ കൊലപ്പെടുത്തുകയായിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsWoman town plannerKasauliShot Death
News Summary - Woman town planner shot dead by Kasauli hotel owner during demolition drive ordered by SC-india news
Next Story