തമിഴ്നാട്ടിൽ ഭൂമി തർക്കത്തിന്റെ പേരിൽ സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു; ദൃശ്യങ്ങൾ പുറത്ത്
text_fieldsചെന്നൈ: തമിഴ്നാട്ടിൽ സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. കടലൂർ ജില്ലയിലെ പനറുതിയിലാണ് സംഭവം. സ്ത്രീയെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടൈ പുറത്ത് വന്നിട്ടുണ്ട്. നാല് സ്ത്രീകൾ ചേർന്നാണ് മറ്റൊരു സ്ത്രീയെ ക്രൂരമായി മർദിച്ചത്.
ഭൂമി തർക്കത്തിന്റെ പേരിലാണ് മർദനമെന്ന് പൊലീസ് പറഞ്ഞു. കേസിൽ പ്രതിയായ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് പേരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കേസിൽ അന്വേഷണം നടക്കുകയാണ്. ജാതിവിവേചനം മർദനത്തിന് പിന്നിലുണ്ടോയെന്ന ചോദ്യത്തിന് അത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നായിരുന്നു പൊലീസിന്റെ മറുപടി.
സാരി ഉപയോഗിച്ച് സ്ത്രീയെ കെട്ടിയിട്ട ശേഷം മറ്റ് നാല് പേർ മർദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സ്ത്രീയുടെ വസ്ത്രങ്ങൾ വലിച്ചുകീറാൻ മറ്റുള്ളവർ ശ്രമിക്കുന്നതും ഒടുവിൽ ബ്ലൗസ് കീറുന്നതും ദൃശ്യങ്ങളിൽ കാണാം. മർദിക്കുന്ന സ്ത്രീകൾ ഇവരെ ചീത്ത പറയുന്നതും ദൃശ്യങ്ങളിൽ കാണാം. മർദിക്കുന്നവരിൽ ഒരാൾ ഇവരുടെ മുടിയിൽ പിടിച്ച് വലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
അക്രമം ചിത്രീകരിച്ച സ്ത്രീ മറ്റുള്ളവരോട് എല്ലാവരും ജയിലിൽ പോകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയെങ്കിലും ഇതൊന്നും കേൾക്കാതെ നാല് പേരും മർദനം തുടരുകയാണ്. ഒടുവിൽ അക്രമം ചിത്രീകരിച്ച സ്ത്രീയുടെ കൈയിൽ നിന്നും മറ്റൊരാൾ മൊബൈൽ ഫോൺ പിടിച്ചുവാങ്ങുന്നതും ദൃശ്യങ്ങളിൽ കാണാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

