Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉന്നാവ്: മകളുടെ മേൽ പെട്രോളൊഴിച്ച് പ്രതിഷേധിച്ച അമ്മ കസ്റ്റഡിയിൽ

text_fields
bookmark_border
unnao-protest-071219.jpg
cancel

ന്യൂഡൽഹി: ഉന്നാവിലെ പെൺകുട്ടിയെ തീകൊളുത്തി കൊന്ന സംഭവത്തിൽ നടന്ന പ്രതിഷേധത്തിനിടെ ആറ് വയസുകാരിയായ മകളുടെ മേൽ പെട്രോളൊഴിച്ച അമ്മ കസ്റ്റഡിയിൽ. പെൺകുട്ടി ചികിത്സയിലുണ്ടായിരുന്ന ഡൽഹിയിലെ സഫ്ദർ ജങ് ആശുപത്രിക്ക് മുന്നിലായിരുന്നു പ്രതിഷേധം.

പ്രതിഷേധത്തിനിടെ കുപ്പിയിൽ കൊണ്ടുവന്ന പെട്രോൾ ഇവർ മകളുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. ചുറ്റുമുണ്ടായിരുന്നവരും പൊലീസും ചേർന്ന് ഇവരെ ഉടൻ പിടിച്ചുമാറ്റി. പെൺകുട്ടിയെ അടിയന്തിര ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യു.പിയിലെ ഉന്നാവിൽ കൂട്ടബലാത്സംഗത്തിന് പരാതി നൽകിയ പെൺകുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതികളാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഗുരുതര പൊള്ളലേറ്റ പെൺകുട്ടി വെള്ളിയാഴ്ച രാത്രി മരിച്ചിരുന്നു. സംഭവത്തിൽ രാജ്യവ്യാപകമായി വൻ പ്രതിഷേധം ഉയരുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A woman threw petrol on her 6 year old daughter taken custody
Next Story