Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് കായലിൽ വീണു; അമ്മയും മൂന്ന് പെൺമക്കളും മരിച്ചു

text_fields
bookmark_border
Pune-car accident
cancel

പുണെ: നിയന്ത്രണം നഷ്ടപ്പെട്ട കാർ കായലിലേക്ക് മറിഞ്ഞ് അമ്മയും മൂന്ന് പെൺമക്കളും മരിച്ചു. കഡക് വാസ്ല ഡാമിനടുത്ത് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവമുണ്ടായത്.

കാറോടിച്ചിരുന്ന ഗൃഹനാാഥൻ അപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. അൽപന വിത്തൽ ബികുളെ(45), പ്രണിത (17), പ്രജക്ത (12), വൈദേഹി (8) എന്നിവരാണ് മരിച്ചത്. വിത്തൽ കേശവ് ബികുളെ(47)യാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

പൂണെയിലെ ചവാൻ നഗറിലാണ് ഇവരുടെ വീട്. പൻചേത് റോഡ് വഴി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. കാറോടിച്ചിരുന്ന വിത്തൽ ബികുളെക്ക് നിയന്ത്രണം നഷ്ടപ്പെടുകയും കായലിലേക്ക് വീഴുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Woman, three daughters die as car slips into backwaters
Next Story