മുംബൈയിൽ കോവിഡ് രോഗി ആശുപത്രിയിൽ ആത്മഹത്യ ചെയ്തു
text_fieldsമുംബൈ: കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് യുവതി ആശുപത്രിയിൽ ആത്മഹത്യ ചെയ്തു. മുംബൈയിലെ നായർ ഹോസ്പി റ്റലിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. കോവിഡ് വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട 29 കാരി വാഷ്റൂമിൽ ഷാൾ ഉപയോഗിച്ച് തൂങ്ങുകയായിരുന്നുവത്രെ.
ആസ്ത്മയെ തുടർന്നാണ് തിങ്കളാഴ്ച വർളി സ്വദേശിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ കോവിഡ് സംശയത്തെ തുടർന്ന് ഇവരുടെ സാമ്പിളുകൾ പരിശോധിക്കുകയായിരുന്നു. ചൊവ്വാഴ്ച പുറത്തുവന്ന പരിശോധനാ ഫലത്തിൽ ഇവർ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടർന്ന് ഇവരെ കോവിഡ് വാർഡിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തിൽ അ്വഭാവിക മരണത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ആഴ്ച മുംബൈ അകോളയിലെ ആശുപത്രിയിൽ കോവിഡ് സ്ഥിരീകരിക്കപ്പെട്ട കുടിയേറ്റ തൊഴിലാളി കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
