Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ​നി​ത ത​ഹ​സി​ൽ​ദാ​റെ...

വ​നി​ത ത​ഹ​സി​ൽ​ദാ​റെ ഭൂ​വു​ട​മ​ ഓ​ഫി​സി​ൽ പെ​േ​ട്രാ​ളൊ​ഴി​ച്ച്​ തീ ​കൊ​ളു​ത്തി കൊ​ന്നു

text_fields
bookmark_border
വ​നി​ത ത​ഹ​സി​ൽ​ദാ​റെ ഭൂ​വു​ട​മ​ ഓ​ഫി​സി​ൽ പെ​േ​ട്രാ​ളൊ​ഴി​ച്ച്​ തീ ​കൊ​ളു​ത്തി കൊ​ന്നു
cancel

ഹൈ​ദ​രാ​ബാ​ദ്​: തെ​ല​ങ്കാ​ന​യി​ലെ അ​ബ്​​ദു​ല്ല​പു​ർ​മെ​ട്ടി​ൽ ഭൂ​വു​ട​മ​ വ​നി​ത ത​ഹ​സി​ൽ​ദാ​റെ ഓ​ഫി​സി​ ൽ പെ​േ​ട്രാ​ളൊ​ഴി​ച്ച്​ തീ ​കൊ​ളു​ത്തി കൊ​ന്നു. ​ത​​​​െൻറ ഭൂ​മി​യു​ടെ രേ​ഖ​ക​ളു​മാ​യി അ​ബ്​​ദു​ല്ല​പു​ർ ​മെ​ട്ടി​ലെ റ​വ​ന്യൂ ഓ​ഫി​സി​ൽ എ​ത്തി​യ സു​രേ​ഷ്​ മു​ഡി​രാ​ജു എ​ന്ന​യാ​ൾ ത​ഹ​സി​ൽ​ദാ​ർ വി​ജ​യ റെ​ഡ്​​ഢി​യു ​ടെ (36) കാ​ബി​നി​ൽ ക​യ​റി അ​വ​രു​ടെ ദേ​ഹ​ത്ത്​ പെ​േ​ട്രാ​ളൊ​ഴി​ച്ച്​ ​തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ദൃ​ക്​​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.


ഭൂ​മി​സം​ബ​ന്ധ​മാ​യ പ​രാ​തി​യാ​ണ്​​ ദാ​രു​ണ സം​ഭ​വ​ത്തി​​​​െൻറ പ്ര​കോ​പ​ന​മെ​ന്ന്​​ പൊ​ലീ​സ്​ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും വി​ശ​ദാം​ശ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​ക്ക്​ 1.30നായിരുന്നു സംഭവം.

ദേ​ഹ​മാ​കെ തീ​യു​മാ​യി ഓ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​വി​ട​ത്ത​ന്നെ വീ​ണ്​ ക​ത്തി​യെ​രി​യു​ക​യാ​യി​രു​ന്നു. ഓ​ടി​യെ​ത്തി​യ മ​റ്റു ജീ​വ​ന​ക്കാ​ർ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ക്രൂ​ര​കൃ​ത്യം ചെ​യ്​​തു​വെ​ന്നു ക​രു​തു​ന്ന സു​രേ​ഷി​നും ത​ഹ​സി​ൽ​ദാ​റെ ര​ക്ഷ​ി​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ട്​ ഓ​ഫി​സ്​ ജീ​വ​ന​ക്കാ​ർ​ക്കും പൊ​ള്ള​ലേ​റ്റു. മൂ​വ​രും ചി​കി​ത്സ​യി​ലാ​ണ്.

സു​രേ​ഷി​ന്​ 60 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റു​വെ​ന്നും ഇ​യാ​ൾ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലാ​ണെ​ന്നും ര​ച​കൊ​ണ്ട പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ മ​ഹേ​ഷ്​ എം. ​ഭാ​ഗ​വ​ത്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telanganaburnt aliveindia newsWoman Tahsildar
News Summary - Woman Tahsildar burnt alive inside office in Telangana-india news
Next Story