മോദിക്ക് വേണ്ടി ഭർത്താവിനെ ഉപേക്ഷിക്കും; നോട്ട് നിരോധനത്തെ പിന്തുണച്ച് യുവതി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധനത്തെ പിന്തുണച്ച് യുവതി. ഡൽഹി സ്വദേശിനിയായ രശ്മി ജെയ്ൻ എന്ന യുവതിയാണ് പ്രധാനമന്ത്രിയുടെ നടപടിയെ താൻ പിന്തുണക്കുന്നതായും മോദി വിരുദ്ധനായ ഭർത്താവിനെ ഉപേക്ഷിക്കാൻ തയ്യാറാണെന്നും പൊതുനിരത്തിൽ പ്രഖ്യാപിച്ചത്. ലല്ലൻടോപ്പ് എന്ന ഹിന്ദി വെബ്സൈറ്റാണ് വിഡിയൊ പുറത്ത് വിട്ടത്.
500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിന് മോദിയെ കുറ്റപ്പെടുത്തരുത്. നോട്ട് വിതരണം ചെയ്യുവാനുള്ള ഉത്തരവാദിത്തം ബാങ്കുകള്‍ക്കാണ്. മോദിക്കെങ്ങനെയാണ് എല്ലാവരുടെയും കയ്യില്‍ ആവശ്യത്തിനുള്ള പണമെത്തിക്കാനാവുക.
ബാങ്കുകള്‍ തങ്ങളുടെ ജോലി കൃത്യമായി ചെയ്യാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. രാജ്യത്തിന് വേണ്ടി ഇത്രയേറെ ത്യാഗം സഹിച്ച മറ്റൊരാളുണ്ടാകില്ല. ഇത്രയേറെ മഹത്വമുള്ള മറ്റൊരാളെ താന്‍ കണ്ടിട്ടില്ലെന്നും താന്‍ മോദിയുടെ കടുത്ത ആരാധികയാണെന്നും യുവതി വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
