Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭർത്താവ് രണ്ടാം വിവാഹത്തിനൊരുങ്ങി; മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ വേദിയിലെത്തി തടഞ്ഞ് യുവതി

text_fields
bookmark_border
Woman Stops Husband Second Marriage
cancel
camera_alt

പ്രതീകാത്മക ചിത്രം

ലഖ്നോ: രണ്ടാം വിവാഹത്തിന് ഒരുങ്ങിയ ഭർത്താവിനെ സമൂഹവിവാഹ വേദിയിലെത്തി തടഞ്ഞ് യുവതി. ഉത്തർപ്രദേശിലെ എറ്റയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതിയുടെ ഭാഗമായി നടന്ന ചടങ്ങിനിടെയാണ് യുവതി പൊലീസിനൊപ്പമെത്തി ഭർത്താവിനെതിരെ പരാതി നൽകിയത്. തുടർന്ന് പൊലീസ് വിവാഹം തടയുകയും യുവതിയുടെ ഭർത്താവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ശനിയാഴ്ച ഉച്ചയോടെ എറ്റയിലെ ജി.ഐ.സി മൈതാനത്തായിരുന്നു സംഭവം. വിവാഹ ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയാണ് യുവതി വേദിയിലെത്തിയത്. വരൻ തന്റെ ഭർത്താവാണെന്നും നിയമപരമായി വിവാഹബന്ധം വേർപെടുത്തിയിട്ടില്ലെന്നും യുവതി അധികൃതരെയും പൊലീസിനെയും അറിയിച്ചു. ഇതോടെ ചടങ്ങ് തടസ്സപ്പെട്ടു. പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ആകാശ് എന്ന യുവാവാണ് പൊലീസ് പിടിയിലായത്. 2021 നവംബർ 14ന് സോണിയുമായി ഇയാളുടെ വിവാഹം നടന്നിരുന്നു. ഇരുവരും തമ്മിലുള്ള കുടുംബപ്രശ്നങ്ങൾ കഴിഞ്ഞ മൂന്ന് വർഷമായി കോടതിയുടെ പരിഗണനയിലാണെന്നാണ് റിപ്പോർട്ട്. ഭർത്താവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നുവെന്ന വിവരത്തെ തുടർന്നാണ് യുവതി ചടങ്ങിനെത്തിയത്.

അതേസമയം, വരന്റെ ആദ്യവിവാഹത്തെക്കുറിച്ച് തങ്ങൾക്ക് അറിവില്ലായിരുന്നുവെന്ന് വിവാഹത്തിനെത്തിയ യുവതിയുടെ കുടുംബം പറഞ്ഞു. വിവാഹത്തിനായി ഓൺലൈൻ അപേക്ഷ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നുവെന്നും അവർ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് ആകാശിനെ ചോദ്യം ചെയ്തുവരികയാണ്. ഇയാൾ സർക്കാറിന്റെ സമൂഹവിവാഹ പദ്ധതിയുടെ ആനുകൂല്യം അനധികൃതമായി നേടാൻ ശ്രമിക്കുകയായിരുന്നുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Woman Stops Husband Second Marriage
Next Story