Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡാൻസ്​ കളിക്കാൻ...

ഡാൻസ്​ കളിക്കാൻ വിസമ്മതിച്ച യുവതിയുടെ മുഖത്തേക്ക്​ നിറയൊഴിച്ചു -VIDEO

text_fields
bookmark_border
ഡാൻസ്​ കളിക്കാൻ വിസമ്മതിച്ച യുവതിയുടെ മുഖത്തേക്ക്​ നിറയൊഴിച്ചു -VIDEO
cancel

ലഖ്​നോ: ഉത്തർ​പ്രദേശിലെ ചിത്രാകൂട്ടിൽ വിവാഹ പാർട്ടിയിൽ ഡാൻസ്​ കളിക്കാൻ വിസമ്മതിച്ച പെൺകുട്ടിക്ക്​ നേരെ യുവാവ്​ വെടിയുതിർത്ത​ു. വിവാഹ ചടങ്ങിന്​ എത്തിയ നൃത്തസംഘത്തിലുണ്ടായിരുന്ന പെൺക​ുട്ടിക്കാണ്​ മുഖത്ത്​​ വെടിയേറ്റത്​. പരിക്കേറ്റ പെൺകുട്ടിയുടെ നില ഗുരുതരമാണ്​.

ഡിസംബർ ഒന്നിനാണ്​ സംഭവം​. വിവാഹ പാർട്ടിക്കിടെ വേദിയിൽ ഡാൻസ്​ ചെയ്​തുകൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടി അത്​ നിർത്തിയതോടെ സദസിൽ നിന്നും മദ്യപൻമാരായ യുവാക്കൾ ബഹളം വെക്കുകയും സദസിൽ നിന്ന്​ ഒരാൾ വെടിയുതിർക്കുകയുമായിരുന്നു. ചടങ്ങിൽ ഗ്രാമമുഖ്യനും കുടുംബവും പ​ങ്കെടുത്തിരുന്നു. ഗ്രാമമുഖ്യ​​െൻറ കുടുംബാംഗമാണ്​ വെടിയുതിർത്തതെന്നാണ്​ സൂചന.

പെൺകുട്ടി ഡാൻസ്​ നിർത്തിയതിനെ തുടർന്ന്​ മദ്യപിച്ച്​ ലക്ക്​കെട്ട യുവാക്കൾ ബഹളം വെക്കുകയും വെടിവെക്ക​ുമെന്ന്​ ആ​ക്രോശിക്കുകയും ചെയ്​തു. തൊട്ട്​ പിറകെ ഒരാൾ പെൺകുട്ടിയുടെ മുഖത്തേക്ക്​ വെടിവെക്കുകയായിരുന്നു.സംഭവത്തി​​െൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​.

പരിക്കേറ്റ പെൺകുട്ടിയെ കാൺപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെ കുറിച്ച്​ സൂചന ലഭിച്ചതായും ഉടൻ അറസ്​റ്റുണ്ടാകുമെന്നും പൊലീസ്​ ഓഫീസർ അങ്കിത്​ മിത്തൽ പറഞ്ഞു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsVideoWoman ShotFaceDancing
News Summary - UP Woman Shot In Face When She Stopped Dancing - India news
Next Story