Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡല്‍ഹിയില്‍ ഓടുന്ന...

ഡല്‍ഹിയില്‍ ഓടുന്ന ട്രെയിനില്‍ യുവതിയെ ബലാത്സംഗം ചെയ്തു

text_fields
bookmark_border
ഡല്‍ഹിയില്‍ ഓടുന്ന ട്രെയിനില്‍ യുവതിയെ ബലാത്സംഗം ചെയ്തു
cancel

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിയെ കൊള്ളയടിച്ച് ബലാത്സംഗത്തിനിരയാക്കി. ശാഹ്ദരക്കും ഓള്‍ഡ് ഡല്‍ഹിക്കുമിടയില്‍വെച്ച് ലേഡീസ് കമ്പാര്‍ട്ട്മെന്‍റില്‍ യാത്ര ചെയ്തിരുന്ന 32കാരിയാണ് ബലാത്സംഗത്തിനിരയായത്. അഞ്ച് സത്രീകളാണ് ലേഡീസ് ബോഗിയിലുണ്ടായിരുന്നത്. ഇതില്‍ നാലുപേര്‍ ശാഹ്ദരയില്‍ ഇറങ്ങിയ സമയത്ത് അവിടെനിന്ന് മൂന്ന് പുരുഷന്മാര്‍ സ്ത്രീകളുടെ കോച്ചില്‍ കയറുകയായിരുന്നു. ഇതില്‍ രണ്ടുപേര്‍ യുവതിയുടെ ബാഗും മറ്റ് സാധനങ്ങളും കവര്‍ന്ന് രക്ഷപ്പെട്ടു. മൂന്നാമത്തെയാളാണ് യുവതിയെ മാനഭംഗപ്പെടുത്തിയത്. ഇതിനിടെ ട്രെയിനിലുണ്ടായിരുന്ന രണ്ട് പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ സംഭവമറിഞ്ഞ് ബോഗിയിലത്തെി ഷഹ്ബാസ് (25) എന്ന യുവാവിനെ പിടികൂടുകയായിരുന്നു. യുവതിയെ പൊലീസ് ആശുപത്രിയിലാക്കി. ബിഹാറുകാരിയായ യുവതി കുടുംബചടങ്ങില്‍ പങ്കെടുക്കാനാണ് ഡല്‍ഹിയിലത്തെിയത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi rape
News Summary - Woman robbed, raped in ladies coach of moving train in Delhi
Next Story