Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശിൽ സ്​കൂട്ടർ...

മധ്യപ്രദേശിൽ സ്​കൂട്ടർ യാത്രക്കാർക്ക്​ നേരെ സദാചാര ആക്രമണം

text_fields
bookmark_border
MP Burkha removed
cancel
camera_alt

ചിത്രം: Twitter/@karanktbd

ഭോപാൽ: മധ്യപ്രദേശിൽ സ്​കൂട്ടർ യാത്രക്കാർക്ക്​ നേരെ സദാചാര ആക്രമണം. യുവാവിനൊപ്പം സ്​കൂട്ടറിന്‍റെ പിറകിലിരുന്ന്​ യാത്ര ചെയ്​ത യുവതി ധരിച്ച ഹിജാബ്​ ബലമായി അഴിക്കാൻ ശ്രമിച്ച സംഭവം സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനത്തിനിടയാക്കി. ഭോപാലിലെ ഇസ്​ലാം നഗറിലാണ്​ സംഭവം.

ഹിജാബ്​ അഴിക്കാൻ നിർബന്ധിക്കുന്നതി​നിടെ യുവതി കരയുന്ന വിഡിയോ രംഗങ്ങൾ പുറത്തുവന്നു. യുവതി സമുദായത്തിന്​ അപമാനമാണെന്ന്​ ഒരാൾ വിഡിയോയിൽ പറയുന്നത്​ കേൾക്കാം. ഹിന്ദു യുവാവിനൊപ്പമാണ്​ യുവതി യാത്ര ചെയ്യു​ന്നതെന്ന സംശയത്തെ തുടർന്നാണ്​ ഇവർ സ്​കൂട്ടർ തടഞ്ഞതെന്ന്​ പൊലീസ്​ പറഞ്ഞു.

പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തിട്ടില്ല. സ്​കൂട്ടർ തടഞ്ഞ രണ്ടുപേരെ താക്കീത്​ ചെയ്​ത്​ വിട്ടയച്ചു.

'ഉച്ചക്ക്​ ഒരു യുവതിയും യുവാവും ഇസ്ലാം നഗറിൽ വന്നു. ചിലർ അവരെ തടയുകയും അവളുടെ ഹിജാബ് അഴിച്ച് മുഖം കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. യുവാവ്​ ഹിന്ദുവും യുവതി മുസ്​ലിമുമാണെന്നും ആളുകൾ വിശ്വസിച്ചതായി സംശയിക്കുന്നു'- പൊലീസ്​ ഉദ്യോഗസ്​ഥനായ ആർ.എസ്​. വർമ പി.ടി.ഐയോട്​ പറഞ്ഞു.

കഴിഞ്ഞ മാസം സഹപ്രവർത്തകയെ ബൈക്കിൽ കയറ്റിയതിന്​ സദാചാര പൊലീസിങ്​ നടത്തിയ രണ്ടുപേർ ബംഗളൂരുവിൽ അറസ്റ്റിലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhya pradeshmoral policing
News Summary - Woman Riding on scooter Pillion Forced To Take Off Burkha In Madhya Pradesh
Next Story