Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയുവാവിനെ​ മതപരിവർത്തന...

യുവാവിനെ​ മതപരിവർത്തന നിയമ പ്രകാരം ജയിലിലാക്കി; സംഘപരിവാറുകാരുടെ സമ്മർദ്ദത്തെ തുടർന്നെന്ന്​യുവതിയുടെ കുറ്റസമ്മതം

text_fields
bookmark_border
sangh parivar
cancel

ലഖ്​നോ: ബലാത്സംഗം, വഞ്ചന, മതപരിവർത്തന നിരോധന നിയമങ്ങൾ പ്രകാരം രണ്ട് മുസ്​ലിം സഹോദരങ്ങൾക്കെതിരായി നൽകിയ പരാതി​ യുവതി പിൻവലിച്ചു. മുസാഫർനഗർ ജില്ലയിലെ 24 കാരിയായ സിഖ് യുവതി​ ഹിന്ദുത്വ സംഘടനകളുടെ സമ്മർദ്ദത്തിന്​ വഴങ്ങിയാണ്​ താൻ പരാതി നൽകിയതെന്ന്​ വ്യക്തമാക്കി. ആരോപണങ്ങൾ തള്ളിയ യുവതി മജിസ്​ട്രേറ്റിന്​ മുന്നിൽ സത്യം തുറന്ന്​ പറയുകയായിരുന്നു.

അയൽവാസിയായ യുവാവ്​ മതംമാറാനായി നിർബന്ധിച്ച ശേഷം ത​ന്നെ വിവാഹം ചെയ്​തതായാണ്​ യുവതി ആദ്യം പൊലീസിൽ പരാതി നൽകിയത്​. നിക്കാഹ്​ (വിവാഹം) കഴിക്കാനായി മുസ്​ലിം യുവതിയാണെന്ന്​ കാണിക്കാൻ വ്യാജ രേഖകൾ തയാറാക്കിയെന്നും ഇയാൾക്കെതിരെ ആരോപണമുയർത്തി. പ്രതിയാക്കപ്പെട്ട യുവാവ്​ ഇപ്പോൾ ജയിലിലാണ്​. ഇയാളുടെ സഹോദരൻ ഒളിവിൽ കഴിയുകയാണ്​.

'മജിസ്ട്രേറ്റിന്​ മുമ്പിൽ നൽകിയ മൊഴിയിൽ യുവതി യുവാവിനും സഹോദരനുമെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും നിഷേധിച്ചു. പ്രതിയാക്കപ്പെട്ടയാൾ തന്നെ വിവാഹം ചെയ്​തില്ലെന്നും അവർ തുറന്നു പറഞ്ഞു. ചില ഹിന്ദുത്വ സംഘടനകളുടെ സമ്മർദ്ദത്തെ തുടർന്നാണ്​ പരാതി നൽകിയതെന്ന്​ അവർ വ്യക്തമാക്കി' -പൊലീസ്​ പറഞ്ഞു. എന്നാൽ ഏത്​ സംഘടനയാണ്​ പിന്നി​െലന്ന്​ അവർ പറഞ്ഞിട്ടില്ല.

യുവാവ്​ അവരെ മർദ്ദിക്കുകയോ പണം തട്ടുകയോ ചെയ്​തിട്ടില്ലെന്നും യുവതി പറഞ്ഞു. യുവാവിനെ ജയിൽ മോചിതനാക്കാൻ കോടതിയെ സമീപിക്കാനിരിക്കുകയാണ്​ പൊലീസ്​.

വിവാഹത്തി​െൻറ മറവിൽ യുവാവ്​ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും കടം വാങ്ങിയ അഞ്ച്​ ലക്ഷം രൂപ തിരികെ നൽകിയില്ലെന്നും കാണിച്ച്​ ഞായറാഴ്​ചയാണ്​ യുവതി പൊലീസ്​ സ്​റ്റേഷനിലെത്തിയത്​. പരാതിക്കാരിയുടെ അച്ഛനും യുവാവും പലചരക്ക് കടകൾ നടത്തുന്നവരാണ്​. യുവാവിനെ മേയിൽ വിവാഹം ചെയ്​തതായാണ്​ യുവതി അവകാശപ്പെട്ടത്​.

എന്നാൽ ഈ മാസം ത​െൻറ 'ഭർത്താവ്​' ഒരു മുസ്​ലിം യുവതിയെ വിവാഹം കഴിച്ചതായി പരാതിക്കാരിക്ക്​ മനസിലായി. അവൾ എതിർത്തപ്പോൾ സഹോദരൻമാർ ചേർന്ന്​ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായായിരുന്നു പരാതി. പരാതിയെത്തുടർന്ന് യുവാവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പരാതിയുടെ കൂടെ വിവാഹത്തി​െൻറ രേഖകൾ യുവതി ഹാജരാക്കിയിരുന്നു. ഇതി​െൻറ ആധികാരികത പരിശോധിച്ച ശേഷം ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന്​ എ.എസ്​.പി അർപിത്​ വിജയവർഗിയ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sangh parivaranti conversion lawUttar Pradesh
News Summary - Woman retracts complaint against brothers booked for conversion says under pressure by Hindu organisations
Next Story