Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ചെളിയിൽ താഴ്ന്നുപോയ...

'ചെളിയിൽ താഴ്ന്നുപോയ കുട്ടിയാനയെ യുവതി രക്ഷിച്ചു, പിന്നീട് സംഭവിച്ചത് ഇതാണ്...'

text_fields
bookmark_border
baby elephant rescue
cancel

മനുഷ്യൻ സഹായം ചെയ്യുന്ന നിരവധി വിഡിയോകൾ ഇന്‍റർനെറ്റിൽ വന്നിട്ടുണ്ട്. അതിൽ മൃഗങ്ങളുടെ വിഡിയോകളും ഉൾപ്പെടുന്നു. ഇപ്പോൾ മറ്റൊരു വിഡിയോയാണ് ഇന്‍റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നത്.

ചെളിയിൽ താഴ്ന്നു പോയ കുട്ടിയാനയെ രക്ഷപ്പെടാൻ സഹായിച്ച യുവതിയുടെ ദയാപൂർവമായ പ്രവൃത്തിയും അതിനോട് ആനയുടെ പ്രതികരണവുമാണ് നെറ്റിസൺസിന്‍റെ ഇടയിലെ ഇപ്പോഴത്തെ ചൂടേറിയ ചർച്ച. ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വിഡിയോ ട്വീറ്റ് ചെയ്തത്.

നാട്ടുവഴിക്കും കരിമ്പ് തോട്ടത്തിനും ഇടയിലുള്ള ചെളി നിറഞ്ഞ കുഴിയിലാണ് കുട്ടിയാനയുടെ കാലുകൾ താഴ്ന്നുപോയത്. ഇതുകണ്ട യുവതി കാലിലും ചെവിയിലും പിടിച്ച് വലിച്ച് ആനയെ ഉയർത്താൻ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം. കുട്ടിയാനയാണെങ്കിൽ ആക്രമണ സ്വഭാവം കാണിക്കാതെ യുവതിയെ സഹായിക്കുന്ന തരത്തിലാണ് പെരുമാറുന്നത്.

നീണ്ട പരിശ്രമത്തിനൊടുവിൽ കുട്ടിയാനയെ ചെളിയിൽ നിന്ന് പുറത്തെടുക്കാൻ യുവതിക്ക് സാധിച്ചു. കുഴിയിൽ നിന്ന് റോഡിൽ കയറിയ കുട്ടിയാന അടുത്തേക്ക് വരികയും നന്ദി സൂചകമായ തുമ്പിക്കൈ യുവതിയുടെ തലക്ക് നേരെ ഉയർത്തുകയും ചെയ്തു.

സുശാന്ത നന്ദ ട്വീറ്റ് ചെയ്ത വിഡിയോയിലെ യുവതിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. 'മനോഹരം ! ഈ ഗ്രഹം എല്ലാവർക്കും തുല്യമാണ്, എല്ലാവരും പരസ്പരം സഹായിക്കണം', 'ധീരയായ യുവതിക്ക് അഭിനന്ദനങ്ങൾ, ആനയെ രക്ഷിച്ചതിന് യുവതിയെ സല്യൂട്ട് ചെയ്യുന്നു', 'നന്ദി പറഞ്ഞു കൊണ്ട് അവൻ അവളെ അനുഗ്രഹിച്ചു, ഇത് മനുഷ്യനേക്കാൾ വളരെ മികച്ചതാണ്', 'ജീവിതത്തിലെന്ന പോലെ, ഒരാൾക്ക് വേണ്ടത് അൽപം പ്രോത്സാഹനവും എത്തിച്ചേരലും മാത്രമാണ്. വൗ! ഇത് വളരെ ഹൃദയസ്പർശിയാണ്'- എന്നിങ്ങനെ പോകുന്നു കമന്‍റുകൾ.

Show Full Article
TAGS:Baby Elephant Rescue viral video 
News Summary - Woman Rescues Baby Elephant From a Muddy Ditch. What Happened
Next Story