Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഉന്നാവിനേക്കാൾ ഭീകരമായിരിക്കും’; ബലാത്സംഗ ഇരയ്ക്ക് പ്രതിയുടെ ഭീഷണി

text_fields
bookmark_border
‘ഉന്നാവിനേക്കാൾ ഭീകരമായിരിക്കും’; ബലാത്സംഗ ഇരയ്ക്ക് പ്രതിയുടെ ഭീഷണി
cancel

ലഖ്നോ: കേസുമായി മുന്നോട്ട് പോയാൽ ഉന്നാവിൽ സംഭവിച്ചതിനെക്കാൾ ഭീകരമായിരിക്കും അവസ്ഥയെന്ന് ബലാത്സംഗ ഇരയ്ക്ക് ഭീഷണി. പശ്ചിമ യു.പിയിലെ ഭാഗ്പതിലാണ് ഇരയായ യുവതിയുടെ വീടിനുമേൽ ഭീഷണി പോസ്റ്റർ പതിച്ചത്. ബലാത്സംഗക്കേസിൽ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങിയ ദിവസമാണ് ഭീഷണി നോട്ടീസ് പതിച്ചിരിക്കുന്നത്. ഉന്നാവിൽ ബലാത്സംഗക്കേസിലെ പ്രതികൾ ചേർന്ന് തീകൊളുത്തിയ പെൺകുട്ടി മരിച്ചതിന് പിന്നാലെയാണ് ഇത് ആവർത്തിക്കുമെന്ന ഭീഷണി.

കഴിഞ്ഞ വർഷമാണ് ഡൽഹിയിലെ മുഖർജീ നഗറിൽ വെച്ച് പ്രതിയായ സോറൻ സിങ് മയക്കുമരുന്ന് നൽകി യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യം പകർത്തിയ പ്രതി ഇത് കാണിച്ച് ഭീഷണിപ്പെടുത്തി ബ്ലാക്ക്മെയിൽ ചെയ്തിരുന്നു. കഴിഞ്ഞ ജൂലൈയിൽ യുവതി പൊലീസിൽ പരാതി നൽകി. കേസിൽ അറസ്റ്റിലായ പ്രതി കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്.

വെള്ളിയാഴ്ച കോടതിയിൽ മൊഴി നൽകാനിരിക്കെയാണ് കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടിനു പുറത്ത് ഭീഷണി നോട്ടീസ് പതിച്ചത്. പ്രതിയും കൂട്ടരുമാണ് ഭീഷണിക്ക് പിന്നിലെന്ന് കുടുംബം ആരോപിക്കുന്നു. അതേസമയം, യുവതിക്ക് മതിയായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Woman Raped In Delhi Threatened With Fate Worse Than Unnao
Next Story