യുവതിയെ ആദ്യ ഭർത്താവിന്റെ സഹോദരൻ ബലാത്സംഗം ചെയ്തു; ക്രൂരത ഭർത്താവിന്റെയും മകളുടെയും സഹോദരിയുടെയും കൺമുന്നിൽ
text_fieldsജയ്പുർ: ഭർത്താവിന്റെ കൺമുന്നിൽവെച്ച് ആദ്യ ഭർത്താവിന്റെ സഹോദരൻ യുവതിയെ ബലാത്സംഗം ചെയ്തു. രാജസ്ഥാനിലെ ബാരൻ ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം.
ഭർത്താവിനും കുഞ്ഞിനും പ്രായപൂർത്തിയാകാത്ത സഹോദരിക്കുമൊപ്പം വീട്ടിേലക്ക് മടങ്ങുന്നതിനിടെ യുവതിയെ ആദ്യ ഭർത്താവിന്റെ സഹോദരൻ വഴിയിൽ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. പ്രതിക്കൊപ്പം സുഹൃത്തുക്കളായ നാലുപേരുമുണ്ടായിരുന്നു.
പ്രതികൾ ചേർന്ന് നാലുപേരെയും സമീപത്തെ വയലിലേക്ക് കൊണ്ടുപോയി. ശേഷം ഭർത്താവിനെ ആക്രമിക്കുകയും കൈയും കാലും കെട്ടിയിടുകയുമായിരുന്നു. പിന്നീട് ഭർത്താവിന്റെ മുന്നിലിട്ട് യുവതിയെ ബലാത്സംഗം ചെയ്തതായി ഡി.എസ്.പി യോഗേന്ദ്ര സിങ് പറഞ്ഞു.
ആക്രമണത്തിന് ശേഷം പ്രതികളും സുഹൃത്തുക്കളും സ്ഥാലത്തുനിന്ന് കടന്നുകളയുകയായിരുന്നു. പിന്നീട് കുട്ടിയും സഹോദരിയും ചേർന്ന് യുവാവിനെയും യുവതിയെയും റോഡരികിൽ എത്തിച്ച് യാത്രക്കാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. യാത്രക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
ഞായറാഴ്ച മുഖ്യപ്രതിയായ ആദ്യഭർത്താവിന്റെ സഹോദരനെയും രണ്ടു കൂട്ടാളികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ആദ്യ വിവാഹത്തിൽ കുട്ടികളുണ്ടാകാത്തതിനെ തുടർന്ന് യുവതി ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനെ ആചാരപ്രകാരം വിവാഹം കഴിക്കുകയുമായിരുന്നു.
കൂട്ടബലാത്സംഗ കുറ്റം ചുമത്തി പൊലീസ് അഞ്ചുപേർക്കെതിരെ കേസെടുത്തു. യുവതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയും മൊഴി േരഖെപ്പടുത്തുകയും ചെയ്തു.

